News Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

Axenews | ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

by webdesk3 on | 28-06-2026 12:42:26

Share: Share on WhatsApp Visits: 5


ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്


യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ വലത് ടയര്‍ ഊരിത്തെറിച്ച് അപകടം. ആലപ്പുഴ ജില്ലയിലെ പൂച്ചാക്കല്‍ നഗരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. അരൂക്കുറ്റി വഴി തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസിനാണ് അപകടമുണ്ടായത്.

യാത്രയ്ക്കിടെ മുന്‍വശത്തെ വലത് ടയര്‍ പൊട്ടി ബസില്‍ നിന്ന് വേര്‍പെട്ട് റോഡിലേക്ക് തെറിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ടയര്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന ഒരാളുടെ ശരീരത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം സംബന്ധിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment