by webdesk1 on | 07-09-2024 08:48:25 Last Updated by webdesk1
കൊച്ചി: ആര്.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എ.ഡി.ജി.പി എം.ആര്. അജിത്ത്കുമാര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ ഡി.ജി.പി ഡോ. ജേക്കബ് തോമസ്. ആര്.എസ്.എസ് നേതാവിനെ കാണുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച അദ്ദേഹം സുതാര്യമായായിരുന്നു കണ്ടിരുന്നതെങ്കില്‍ ഇത്രയും വിവാദം ഉണ്ടാകുമായിരുന്നില്ല എന്നും അക്സ് ന്യൂസിന് നല്കിയ പ്രതികരണത്തില്‍ പറഞ്ഞു.
താന്‍ സര്‍വീസില്‍ ഉണ്ടായിരുന്ന കാലത്തും അതിനു ശേഷവും ആര്.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പല പരിപാടികളിലും വേദി പങ്കിട്ടിട്ടുണ്ട്. അതൊക്കെ സുതാര്യമായിട്ടായിരുന്നു. ഇവിടെ ഒളിച്ചും പാത്തും കൂടിക്കാഴ്ച നടത്തിയതാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്. പരസ്യമായിട്ടായിരുന്നേല് ഈ നിലയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
എറണാകുളത്ത് എളമക്കരയില്‍ ഒരു ചടങ്ങില്‍ ഇതേ നേതാവുമായി താന്‍ വേദി പങ്കിട്ടിരുന്നു. അദ്ദേഹവുമായി ദീര്‍ഘനേരം സംഭാഷണം നടത്തിയതിനു ശേഷമാണ് മടങ്ങിയത്. അതേപോലെ ഡെല്‍ഹിയില്‍ നടന്ന ഒരു മീഡിയ സെമിനാറില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ വച്ച് ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവദിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.
ആര്.എസ്.എസ് പരിപാടികളില്‍ പങ്കെടുക്കുകയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയുമൊക്കെ ചെയ്യുമ്പോള്‍ ഇതു ശരിയാണോ എന്ന് ചോദിച്ച് മാധ്യമങ്ങള്‍ സമീപിക്കാറുണ്ട്. അപ്പോഴൊക്കെ താന്‍ പറഞ്ഞത് ആര്.എസ്.എസ് എന്നത് ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതില്‍ എന്താണ് തെറ്റെന്നുമാണ്.
രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെ നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുന്നത് തെറ്റാണ്. ഉദാഹരണത്തിന് മാവോയിസ്റ്റ്, തീവ്രവാദ സംഘടനകള്‍. രാജ്യത്തെ നിയമങ്ങള്‍ക്കും സംഹിതകള്‍ക്കും വിധേയമായ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുമായി ബന്ധപ്പെടുന്നതിനോ അവരുടെ നേതാക്കന്മാരെ നേരില്‍ കാണുന്നതിനോ തെറ്റില്ലെന്നും അത് സുതാര്യമായി ചെയ്താല്‍ ആര്‍ക്കും കുറ്റംപറയാന്‍ കഴിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി
നൂറിലേറെ സീറ്റ് നേടി അധികാരത്തിൽ വരും, യുഡിഎഫ് വിസ്മയമാവും: വി ഡി സതീശൻ
പെരുന്നയിലെ മന്നം സമാധിയിൽ പുഷ്പാർച്ചന തടഞ്ഞു; എൻഎസ്എസിനെതിരെ സി വി ആനന്ദബോസ്
തൃശ്ശൂരിലെ തീപിടുത്തം: വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന വാദം തള്ളി റെയില്‍വേ
നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു
തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫൈനല്‍; ഇനി ഫൈനലില്‍ ഗോള്‍ അടിക്കണം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
നിയമസഭാ തെരഞ്ഞെടുപ്പ്: സര്‍വേ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് പാര്‍ക്കിങ് ലോട്ടിലെ തീപിടിത്തം: ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി
കര്‍ണാടകയില്‍ പിഞ്ചുകുഞ്ഞിനെ ബലികൊടുക്കാന്‍ ശ്രമം; പ്രദേശവാസികളുടെ ഇടപെടലിലൂടെ രക്ഷ
പുനര്‍ജനി കേസ് നിലനില്‍ക്കില്ല; സിബിഐ അന്വേഷണ ശുപാര്‍ശയില്‍ പ്രതികരിച്ച് വി.ഡി. സതീശന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്