by webdesk1 on | 21-08-2024 07:10:00
പുതിയ ഫ്രാഞ്ചൈസിയിലേക്ക് ചേക്കേറിയേക്കുമെന്നുള്ള സൂചനകള് നല്കി രംഗത്തെത്തിയിരിക്കുകയാണ് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സൂപ്പര്താരം റിങ്കു സിംഗ്. കെകെആര് തന്നെ നിലനിര്ത്തിയില്ലെങ്കില് റോയല് ചാലഞ്ചേഴ്സ് ബാംഗ്ലൂരില് കളിക്കാനാണ് തനിക്കാഗ്രഹമെന്നാണ് കഴിഞ്ഞ ദിവസം നല്കിയ അഭിമുഖത്തില് റിങ്കു വെളിപ്പെടുത്തിയത്.
തന്റെ ആരാധനാപാത്രമായ വിരാട് കോഹ്ലി അവിടെയായതിനാല് ആ ടീമില് കളിക്കാന് താന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിനൊപ്പം കളിക്കുക എന്നത് എപ്പോഴും താന് ആഗ്രഹിക്കുന്ന കാര്യമാണ് എന്നുമായിരുന്നു റിങ്കു പറഞ്ഞത്. കഴിഞ്ഞ ഐപിഎല് സീസണില് റിങ്കുവിന് വിരാട് കോഹ്ലി തന്റെ ബാറ്റ് സമ്മാനിച്ച വാര്ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ സീസണില് കൊല്ക്കത്തയ്ക്കായി താരത്തിന് മികച്ച പ്രകടനം നടത്താനായില്ല. 2023ലെ സ്വപ്നസമാനമായ സീസണിന്റെ നിഴലില് മാത്രമായിരുന്നു കഴിഞ്ഞ സീസണില് റിങ്കു. മധ്യനിര ബാറ്ററായിരുന്നിട്ടും ആ സീസണില് ടീമിന്റെ ടോപ് സ്കോററായിട്ടായിരുന്നു ആ സീസണ് റിങ്കു അവസാനിപ്പിച്ചത്.
ഐപിഎല്ലിന്റെ ചരിത്രത്തില്, ഒരു മത്സരത്തിന്റെ അവസാന ഓവറില് തുടര്ച്ചയായി അഞ്ച് സിക്സറുകള് ഒരിക്കലും സംഭവിച്ചിട്ടില്ല. 2023 സീസണില് റിങ്കു തിരുത്തി. കൂടാതെ അവസാന ഏഴ് പന്തില് 40 റണ്സും നേടുകയെന്ന റെക്കോര്ഡും അന്ന് സ്വന്തമാക്കി. സമ്മര്ദഘട്ടത്തിലും സമചിത്തതയോടെ ബാറ്റ് ചെയ്യാനുള്ള റിങ്കുവിന്റെ ശേഷി അന്ന് ഏറെ പ്രശംസ നേടുകയും വൈകാതെ ഇന്ത്യന് ടീമിലേക്കുള്ള വിളിയെത്തുകയും ചെയ്തിരുന്നു.
ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യ ഹർജ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി
മെസ്സി ഇന്ന് ഡല്ഹിയില്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്ശനം ഇന്ന് ആരംഭിക്കും; ജോര്ദാന്, എത്യോപ്യ, ഒമാന് രാജ്യങ്ങള് സന്ദര്ശിക്കും
നടിയെ ആക്രമിച്ച കേസ്: ദിലീപും പള്സര് സുനിയും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി
നടിയെ ആക്രമിച്ച കേസ്: വിധി വിശദാംശങ്ങള് ഊമക്കത്തായി പ്രചരിച്ചതില് അന്വേഷണം ആവശ്യപ്പെട്ട് ബൈജു പൗലോസ്
നിയുക്ത കൗണ്സിലര്മാര് രാഹുല് മാങ്കൂട്ടത്തെ കണ്ട സംഭവം; പാലക്കാട് കോണ്ഗ്രസില് അതൃപ്തി
ആര്യയെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ല: മന്ത്രി വി. ശിവന്കുട്ടി
തിരുവനന്തപുരം കോര്പ്പറേഷന് തോല്വി: വിമര്ശനങ്ങള്ക്കിടെ നിലപാടുമായി ആര്യ രാജേന്ദ്രന്
തദ്ദേശ തിരഞ്ഞെടുപ്പ് വിജയം: കോണ്ഗ്രസ് പ്രവര്ത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാല്
ദിലീപിനെതിരെ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തൽ സംശയകരം; കോടതി
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് നിയമോപദേശം തേടാന് സര്ക്കാര്: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല് ഒഴിഞ്ഞ കോണ്ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്ജ് കുര്യന് മധ്യപ്രദേശില്നിന്ന് മത്സരിക്കും
ആര്ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്വ്വ നേട്ടത്തില് സൂപ്പര് താരങ്ങള്ക്കൊപ്പം `ആറാടി` ഉര്വശി
രണ്ട് വര്ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില് നിന്ന് കിട്ടാന് 367 കോടി: പിരിച്ചെടുക്കാന് സര്ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല് ആര്ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില് നിര്ണായക രാഷ്ട്രീയ നീക്കങ്ങള്: രാഹുലും ഖാര്ഗെയും ഇന്ന് ജമ്മുവില്; നാഷണല് കോണ്ഫറന്സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര് ഇന്റര്നെറ്റ് പ്രിയര്: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന് വര്ധനവ്; റിപ്പോര്ട്ട് പുറത്തുവിട്ട് ട്രായ്