Infotainment Cinema

അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി

Axenews | അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി

by webdesk1 on | 21-08-2024 07:17:40 Last Updated by webdesk1

Share: Share on WhatsApp Visits: 246


അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തില്‍ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നടി ഉര്‍വശിയും. ആറുതവണയാണ് മൂന്നുപേരും പുരസ്‌കാരത്തിന് അര്‍ഹരായത്. 2023-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉര്‍വശിയുടെ പുരസ്‌കാരനേട്ടം ആറായത്.

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനമാണ് ഉര്‍വശിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. മഴവില്‍ക്കാവടി, വര്‍ത്തമാനകാലം (1989), തലയണമന്ത്രം (1990), കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. 2006 ല്‍ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.

പാര്‍വതി എതിര്‍വശത്ത് ഉണ്ടായിരുന്നതുകൊണ്ടാണ് അത്രയും മികച്ചതായി അഭിനയിക്കാന്‍ കഴിഞ്ഞതെന്നാണ് ഉര്‍വശി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ചത്. അഭിനയിക്കുമ്പോള്‍ ഒരിക്കലും അവാര്‍ഡ് നമ്മുടെ മുന്നില്‍ വരാറില്ല. ഡയറക്ടറാണ് ആദ്യത്തെ അവാര്‍ഡ് തരുന്നയാള്‍ അദ്ദേഹം ഓകെ പറയുന്നതാണ് അവാര്‍ഡ് എന്നും താരം പറയുന്നു.

സര്‍ക്കാര്‍ തലത്തില്‍ ആ പ്രശംസ അംഗീകാരമായി വന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ഒരു സ്‌കൂളില്‍ പ്രോഗസ് റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നോക്കുന്ന മാര്‍ക്കുപോലെയാണ് തനിക്ക് അവാര്‍ഡെന്നും താരം പറഞ്ഞു. ഉള്ളൊഴുക്കിനെ സംബന്ധിച്ചിത്തോളം ഞാന്‍ മാനസികമായും ശാരീരികമായും ഒരുപാട് വിഷമതകള്‍ നേരിട്ട സമയം കൂടിയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment