by webdesk1 on | 21-08-2024 11:09:33
ന്യൂഡല്‍ഹി: ലോകം കൂടുതല്‍ ആധുനികമാകുന്നതോടെ ഇന്റര്‍നെറ്റിന്റെ ഉപയോഗത്തിലും വര്‍ധനവ് സ്വാഭാവികമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് ലഭ്യതയിലും വരിക്കാരുടെ എണ്ണത്തിലും ഇന്ത്യയില്‍ വന്‍ കുതിപ്പെന്നാണ് പറയുന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ടെലികോം മേഖല രാജ്യത്ത് വലിയ വളര്‍ച്ച കൈവരിച്ചിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 88.1 കോടി ആയിരുന്നു ശരാശരി ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണമെങ്കില്‍ അത് 2024 മാര്‍ച്ച് ആയപ്പോഴേക്കും 95.4 കോടിയായി ഉയര്‍ന്നു.
7.3 കോടി വരിക്കാരുടെ വര്‍ധനവാണ് ഈ മേഖല കൈവരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.30 ശതമാനം ഉയര്‍ന്നിട്ടുണ്ട്. വിലക്കുറവില്‍ സ്മാര്‍ട്ഫോണുകളുടെ ലഭ്യത ഒപ്പം ഇന്റര്‍നെറ്റ് സേവനങ്ങളുടെ ചുരുങ്ങിയ ചെലവ് എന്നിവയാണ് കണക്ക് വര്ധനവനിന് ആധാരം. ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ എണ്ണത്തില്‍ 9.15 ശതമാനത്തിന്റെ വര്‍ധനവുണ്ടെന്നും ട്രായ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
2023 ല്‍ 84.6 കോടിയായിരുന്നത് 2024 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 92.4 കോടിയായി വര്‍ധിച്ചു. വയര്‍ലെസ് ഡാറ്റ വരിക്കാരുടെ എണ്ണം 2023 മാര്‍ച്ച് അവസാനം 84.6 കോടിയില്‍ നിന്ന് 2024 മാര്‍ച്ച് അവസാനത്തോടെ 91.3 കോടിയായി വര്‍ധിച്ചു.
മൊത്തം ഡാറ്റ ഉപയോഗം 21.69 ശതമാനമാണ് വര്‍ധിച്ചത്. ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 2023 മാര്‍ച്ച് അവസാനത്തോടെ 117.2 കോടിയില്‍ നിന്ന് 2024 മാര്‍ച്ച് അവസാനത്തോടെ 119.9 കോടിയായി വര്‍ധിച്ചിരുന്നു. ഓരോ വരിക്കാരന്റെയും പ്രതിമാസ ശരാശരി 16 മണിക്കൂറായും ഉയര്‍ന്നിട്ടുണ്ട്. ഈ കണ്ടെത്തലുകള്‍ ഇന്ത്യന്‍ ടെലികോം മേഖലയുടെ മികവാണ് കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിവാദം: പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാന്‍ പ്രതിപക്ഷം
കോറോ ഹെല്‍ത്ത് കൂട്ട പിരിച്ചുവിടല്‍: ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കള്ളാടി മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനം, പ്രതിപക്ഷനേതാവ് ഇന്ന് ദുരന്തഭൂമിയിലെത്തും
കശുവണ്ടി കോര്പ്പറേഷന് അഴിമതിക്കേസ്: വ്യവസായ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
വയനാട് ദുരന്തം: മുഖ്യമന്ത്രിയുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു
കള്ളാടി മണ്ണിടിച്ചില്‍: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, വിവിധയിടങ്ങളില്‍ നാശനഷ്ടം
കള്ളാടി മണ്ണിടിച്ചില്‍: കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി
വയനാട് ഇരട്ട തുരങ്കപാത: നിർമാണം താൽക്കാലികമായി നിർത്തിവെച്ചെന്ന് മുഖ്യമന്ത്രി
കള്ളാടിയിൽ വീണ്ടും മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കാലാവസ്ഥ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്