by webdesk1 on | 21-08-2024 10:28:15 Last Updated by webdesk1
ന്യൂഡല്‍ഹി: നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന സൂചനകള്‍ നല്കി ജമ്മു-കശ്മീരിലേക്ക് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഖാര്‍ഗെയും രാഹുലും കാശ്മീരിലെത്തുന്നത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണായക കൂടിക്കാഴ്ചകള്ക്കായാണ് ഇരുവരും കാശ്മീരിലേക്ക് പോയിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളുമായും നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.
പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് കാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ആദ്യ ദിവസം ജമ്മുവിലെത്തുന്ന രാഹുല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച നടത്തിയ ശേഷം വ്യാഴാഴ്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളെ കാണാന്‍ കാശ്മീരിലേക്ക് പോകും.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും. പക്ഷെ തിരഞ്ഞെടുപ്പിന് മുമ്പ് ആരുമായും സഖ്യമുണ്ടാകില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഡോ. ഫാറൂഖ് അബ്ദുള്ള നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ തന്നെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കാശ്മീരിലേക്ക് പുറപ്പെട്ടതെന്നാണ് വിവരങ്ങള്‍.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജമ്മുവിലും ലഡാക്കിലുമായി രണ്ടു സീറ്റുകളില്‍ കോണ്‍ഗ്രസും കാശ്മീരികള്‍ മൂന്നു സീറ്റുകളില്‍ നാഷണല്‍ കോണ്‍ഫറന്‍സും മത്സരിച്ചു. കോണ്‍ഗ്രസിന് രണ്ടു സീറ്റും നഷ്ടപ്പെട്ടെങ്കിലും നാഷണല്‍ കോണ്‍ഫറന്‍സ് രണ്ട് സീറ്റുകളില്‍ വിജയിച്ചു.
2014ല്‍ ആയിരുന്നു അവസാനമായി കാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് രൂപീകരിക്കപ്പെട്ട ബിജെപി പിഡിപി സര്‍ക്കാരിനെ പിരിച്ചുവിട്ടാണ് കേന്ദ്രം കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നത്. ബിജെപിക്കെതിരെ കാശ്മീരില്‍ അതിശക്തമായ ജനവികാരമുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്. ജനാബ് മേഖലയിലുള്‍പ്പെടെ ഇത്തവണ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
മസാല ബോണ്ട് കേസ്: ഇ.ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു
നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കും ആശ്വാസം; കുറ്റപത്രം തള്ളി കോടതി
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ആഴത്തില്‍ പരിശോധിക്കും; തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകുമെന്ന് ടി പി രാമകൃഷ്ണന്
ഭരണവിരുദ്ധ വികാരം ഇല്ല, തോല്‍വി പരിശോധിച്ച് ശക്തമായി മുന്നോട്ട് വി ശിവന്‍കുട്ടി
എല്‍ഡിഎഫിനൊപ്പമെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: വലിയ തോല്‍വി ഉണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ്
സൈബര്‍ അധിക്ഷേപ കേസ്: സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കല്‍ വ്യാഴാഴ്ചയിലേക്ക് മാറ്റി
ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍; കടുത്ത പ്രതിഷേധം ഉയര്‍ത്താന്‍ പ്രതിപക്ഷം
കനത്ത പുകമഞ്ഞ്; ഡല്‍ഹി-ആഗ്രാ എക്സ്പ്രസ് പാതയില്‍ വാഹനാപകടത്തില്‍ നാല് മരണം
തിരുവനന്തപുരം കോര്പറേഷന് മേയര്‍: കരമന അജിത്തിന്റെ പേര് സജീവ ചര്‍ച്ചയില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്