by webdesk3 on | 28-06-2026 12:36:31
തിരുവനന്തപുരം: ആറ്റുകാലില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. മരിച്ച ആരതി അമ്മയ്ക്ക് അയച്ച ചാറ്റ് സന്ദേശങ്ങളും മര്‍ദനമേറ്റതിന്റെ ചിത്രങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുഖത്തും കൈകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റ നിലയിലുള്ള ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചതായി ചാറ്റില്‍ വ്യക്തമാകുന്നു.
അച്ഛനും ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം ഇത് കാണട്ടെയെന്നും ആരതി സന്ദേശത്തില്‍ പറയുന്നുണ്ട്. പരിക്കുകള്‍ ആശുപത്രിയില്‍ കാണിക്കണമെന്ന് അമ്മ നിര്‍ദേശിച്ചപ്പോള്‍, ഭര്‍ത്താവ് അതുലിന്റെ അമ്മ തൈലം പുരട്ടി തരാമെന്ന് പറഞ്ഞതായും അതുല്‍ ആശുപത്രിയില്‍ കൊണ്ടുപോകില്ലെന്നും ആരതി മറുപടി നല്‍കുന്നുണ്ട്. അനാവശ്യമായി ഒന്നും സംസാരിക്കരുതെന്നും എവിടെയും പോകരുതെന്നും വീട്ടില്‍ നിന്ന് നിര്‍ദേശമുണ്ടായതായും ചാറ്റില്‍ പറയുന്നു.
ഒന്നര വര്‍ഷം മുമ്പായിരുന്നു ആരതിയുടെയും അതുലിന്റെയും വിവാഹം. വിവാഹശേഷം ഇരുവരും വര്‍ക്കലയില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഈ വീട്ടിലാണ് ആരതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ ആരതി ഭര്‍ത്തൃപീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ആരതി അമ്മയ്ക്ക് അയച്ചിരുന്നുവെന്നും കുടുംബം പറയുന്നു.
വിവാഹസമയത്ത് നല്കിയ 50 പവന് സ്വര്‍ണം അതുല്‍ വിവിധ ഘട്ടങ്ങളിലായി പണയംവെക്കുകയും പിന്നീട് ഏകദേശം എട്ട് ലക്ഷം രൂപയ്ക്ക് വിറ്റ് കാര്‍ വാങ്ങുകയും ചെയ്തതായി കുടുംബം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇരുവരും തമ്മില്‍ പതിവായിരുന്നുവെന്നും, പിന്നീട് പണത്തിനായി അതുല്‍ ആരതിയെ തുടര്‍ച്ചയായി ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
ആറ്റുകാല്‍ യുവതിയുടെ ആത്മഹത്യ: അമ്മയ്ക്ക് അയച്ച മര്‍ദനത്തിന്റെ ചിത്രങ്ങളും ചാറ്റുകളും പുറത്ത്
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; നിര്‍ണായക യോഗം നാളെ
ഹൈവേ പട്രോളിങിനിടെ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി
പിഎംഎവൈ വീടുകളില്‍ ലോഗോ വിവാദം വേണ്ട; എ.കെ. ബാലന്റെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി കെ.എം. ഷാജി
വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, കൂടിയതിനല്ലല്ലോ?: സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് മന്ത്രി കെ. മുരളീധരന്
കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കൊണ്ടുപോയത് മുന്‍ എസ്എച്ച്ഒ; എഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
മാസപ്പടി കേസ്: അന്വേഷണം വിപുലീകരിച്ച് ഇഡി; എക്സാലോജിക്കിന് ലഭിച്ച മെന്റര്‍മാരുടെ സഹായവും പരിശോധിക്കും
പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ജൂലൈ ഒന്ന് മഴ കനക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്