by webdesk2 on | 28-06-2026 11:46:43 Last Updated by webdesk2
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ ഐ.ടി കമ്പനിയായ എക്‌സാലോജിക്കിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശക്തമാക്കുന്നു. കമ്പനിയുടെ രൂപീകരണത്തിലും സി.എം.ആര്‍.എല്‍ (CMRL) ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായുള്ള കരാറുകളിലും വീണയ്ക്ക് സാങ്കേതിക ഉപദേശങ്ങള്‍ നല്‍കിച്ച മെന്റര്‍മാരുടെ പങ്ക് വിശദമായി പരിശോധിക്കാനാണ് ഇ.ഡിയുടെ പുതിയ നീക്കം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സി.എം.ആര്‍.എല്ലിന് ലഭിച്ച വഴിവിട്ട സഹായങ്ങളെക്കുറിച്ചും അഴിമതിയെക്കുറിച്ചുമുള്ള അന്വേഷണം പിണറായി സര്‍ക്കാരിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് ഇതിനകം രണ്ട് തവണകളിലായി 19 മണിക്കൂറോളമാണ് ഇ.ഡി വീണയെ ചോദ്യം ചെയ്തത്. എസ്.എഫ്.ഐ.ഓ (SFIO) കുറ്റപത്രത്തിലെ 134 അനുബന്ധ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടാം ഘട്ടത്തിലെ മാരത്തണ്‍ ചോദ്യം ചെയ്യല്‍. എന്നാല്‍, സി.എം.ആര്‍.എല്ലുമായുള്ള ഐ.ടി സേവന കരാറിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ വീണയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. കരാര്‍ പ്രകാരമുള്ള സേവനം എന്തുകൊണ്ട് നല്‍കിയില്ല, വാക്കാല്‍ ഉണ്ടാക്കിയ ധാരണകള്‍ എന്തൊക്കെയായിരുന്നു തുടങ്ങിയ കാര്യങ്ങളില്‍ നല്‍കിയ മൊഴികളില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്.
എക്‌സാലോജിക്കിന്റെ രൂപീകരണവും സി.എം.ആര്‍.എല്ലുമായുള്ള കരാറും വലിയൊരു ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് ഇ.ഡി സംശയിക്കുന്നത്. മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി നല്‍കേണ്ട കൈക്കൂലിപ്പണം, നിയമപരമായ അടിത്തറയുണ്ടാക്കി ഇത്തരം ഒരു കമ്പനിയും കരാറും വഴി കൈമാറുകയായിരുന്നുവെന്നാണ് ഇ.ഡിയുടെ നിഗമനം. സി.എം.ആര്‍.എല്‍ കരാറിലൂടെ 2.72 കോടി രൂപയാണ് എക്‌സാലോജിക്കിനും വീണയ്ക്കുമായി ലഭിച്ചത്. ഈ കരാറിന് ശേഷം കമ്പനി കാര്യമായി മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുമില്ല.
ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപദേശം നല്‍കിയ മെന്റര്‍മാരിലേക്ക് അന്വേഷണം നീളുന്നത്. പിണറായി വിജയന്‍ സര്‍ക്കാരില്‍ പ്രധാന ചുമതലകള്‍ വഹിച്ചിരുന്നവരോ വീണയുടെ കമ്പനിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്നവരോ ആയ ചിലരിലേക്കാണ് അന്വേഷണം വിരല്‍ ചൂണ്ടുന്നത്. ഇത്തരത്തില്‍ രണ്ട് പ്രമുഖരുടെ വിവരങ്ങള്‍ ഇ.ഡി വൃത്തങ്ങള്‍ക്കിടയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതുവരെ നല്‍കിയ മൊഴികളിലെ അവ്യക്തതകള്‍ നീക്കാനായി ഈ ആഴ്ച തന്നെ വീണയെ ഇ.ഡി മൂന്നാം ഘട്ട ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും. ഇതിന് സമാന്തരമായി, സി.എം.ആര്‍.എല്‍ ഡയറിയില്‍ പേരുള്ള പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മറ്റ് രാഷ്ട്രീയ പ്രമുഖരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡി പദ്ധതിയിടുന്നത്.
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
ആറ്റുകാല്‍ യുവതിയുടെ ആത്മഹത്യ: അമ്മയ്ക്ക് അയച്ച മര്‍ദനത്തിന്റെ ചിത്രങ്ങളും ചാറ്റുകളും പുറത്ത്
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; നിര്‍ണായക യോഗം നാളെ
ഹൈവേ പട്രോളിങിനിടെ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി
പിഎംഎവൈ വീടുകളില്‍ ലോഗോ വിവാദം വേണ്ട; എ.കെ. ബാലന്റെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി കെ.എം. ഷാജി
വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, കൂടിയതിനല്ലല്ലോ?: സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് മന്ത്രി കെ. മുരളീധരന്
കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കൊണ്ടുപോയത് മുന്‍ എസ്എച്ച്ഒ; എഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
മാസപ്പടി കേസ്: അന്വേഷണം വിപുലീകരിച്ച് ഇഡി; എക്‌സാലോജിക്കിന് ലഭിച്ച മെന്റര്‍മാരുടെ സഹായവും പരിശോധിക്കും
പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ജൂലൈ ഒന്ന് മഴ കനക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്