by webdesk3 on | 28-06-2026 12:25:16
കാസര്‍ഗോഡ് കാഞ്ഞങ്ങാടിന് സമീപം ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. നേരത്തെ ഇടതുകാല് മുറിച്ചുമാറ്റിയിരുന്ന സൂരജിന്റെ വലതുകാലും ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
ഇക്കഴിഞ്ഞ 18-നാണ് അപകടമുണ്ടായത്. ഹൈവേ പട്രോളിങ് ഡ്യൂട്ടിക്കിടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുകയായിരുന്ന സിപിഒമാരായ സൂരജിനെയും അലോഷ്യസ് മാത്യുവിനെയും നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു.
അപകടത്തിന് പിന്നാലെ ഇരുവരെയും ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്കിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പിന്നീട് മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിലേക്ക് മാറ്റി. ജൂണ്‍ 20-നാണ് ഇരുവരുടെയും ഇടതുകാലുകള്‍ മുറിച്ചുമാറ്റിയത്.
സൂരജിന്റെ വലതുകാലിലും 70 ശതമാനത്തിലധികം ഗുരുതരമായ പരുക്കേറ്റിരുന്നതിനാല്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും കാലിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. പരുക്ക് ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വലതുകാലും മുറിച്ചുമാറ്റാന്‍ തീരുമാനിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
ആറ്റുകാല്‍ യുവതിയുടെ ആത്മഹത്യ: അമ്മയ്ക്ക് അയച്ച മര്‍ദനത്തിന്റെ ചിത്രങ്ങളും ചാറ്റുകളും പുറത്ത്
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; നിര്‍ണായക യോഗം നാളെ
ഹൈവേ പട്രോളിങിനിടെ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി
പിഎംഎവൈ വീടുകളില്‍ ലോഗോ വിവാദം വേണ്ട; എ.കെ. ബാലന്റെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി കെ.എം. ഷാജി
വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, കൂടിയതിനല്ലല്ലോ?: സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് മന്ത്രി കെ. മുരളീധരന്
കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കൊണ്ടുപോയത് മുന്‍ എസ്എച്ച്ഒ; എഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
മാസപ്പടി കേസ്: അന്വേഷണം വിപുലീകരിച്ച് ഇഡി; എക്സാലോജിക്കിന് ലഭിച്ച മെന്റര്‍മാരുടെ സഹായവും പരിശോധിക്കും
പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ജൂലൈ ഒന്ന് മഴ കനക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്