News Kerala

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; നിര്‍ണായക യോഗം നാളെ

Axenews | സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; നിര്‍ണായക യോഗം നാളെ

by webdesk3 on | 28-06-2026 12:29:21

Share: Share on WhatsApp Visits: 17


 സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; നിര്‍ണായക യോഗം നാളെ



തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിര്‍ണായക യോഗം നാളെ ചേരും. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി സമര്‍പ്പിച്ച അപേക്ഷയാണ് കമ്മീഷന്‍ വീണ്ടും പരിഗണിക്കുന്നത്.

കഴിഞ്ഞ സിറ്റിംഗില്‍ അപേക്ഷ പരിശോധിച്ചപ്പോള്‍, വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികളില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷന്‍, കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കെഎസ്ഇബിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ വീണ്ടും പരിഗണിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. ജൂണ്‍ 30 വരെയാണ് നിലവിലെ നിയന്ത്രണം തുടരുക. ദിവസവും വൈകിട്ട് 6 മുതല്‍ രാത്രി 12 വരെ വൈദ്യുതി ഉപഭോഗത്തില്‍ മിതമായ നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.

മണ്‍സൂണ്‍ പ്രതീക്ഷിച്ച തോതില്‍ ശക്തിപ്പെടാത്തതും ജലവൈദ്യുത ഉല്‍പ്പാദനം കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കൂടാതെ, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സ്വാപ്പ് കരാര്‍ പ്രകാരം വാങ്ങിയ വൈദ്യുതി ഇപ്പോള്‍ തിരിച്ചുനല്‍കേണ്ട സാഹചര്യം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയതായും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment