by webdesk3 on | 28-06-2026 12:20:36
പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതിയിലെ വീടുകളുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. പ്രധാനമന്ത്രിയുടെ പേരിലുള്ള ഭവനപദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
നരേന്ദ്ര മോദിയുടെ ചിത്രമല്ല, പദ്ധതിയുടെ ഔദ്യോഗിക ലോഗോ സ്ഥാപിക്കുന്നതില്‍ തെറ്റില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഇഎംഎസ് ഭവനപദ്ധതി നടപ്പാക്കിയവര്‍ പിഎംഎവൈ പദ്ധതിയെ എതിര്‍ക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ അഞ്ച് ലക്ഷം വീടുകള്‍ നല്‍കിയെന്ന കണക്കില്‍, ലൈഫ് പദ്ധതിയിലൂടെ നല്കിയ ഏകദേശം 1.60 ലക്ഷം വീടുകളും പിഎംഎവൈ പദ്ധതിയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
2023-ലെ കേന്ദ്ര സര്‍ക്കുലര്‍ പ്രകാരം പദ്ധതിയുടെ ലോഗോ സ്ഥാപിക്കേണ്ടത് നിര്‍ബന്ധമാണെന്നും, ലോഗോയുടെ പേരില്‍ അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് വീട് നിഷേധിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎംഎവൈ കരാറില്‍ നിന്ന് പിന്മാറിയതെന്നും മന്ത്രി ആരോപിച്ചു.
അതേസമയം, ചില മുഖ്യധാരാ മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിച്ച് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്ന് കെ.എം. ഷാജി ആരോപിച്ചു. കേന്ദ്ര വിഹിതം കൂടുതല്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും, രാഷ്ട്രീയ വിവാദങ്ങളുടെ പേരില്‍ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ഭവനസഹായം തടയരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, മന്ത്രിയുടെ നിലപാടിനെതിരെ സി.പി.എം നേതാവ് എ.കെ. ബാലന് രംഗത്തെത്തി. കെ.എം. ഷാജിയുടെ നിലപാട് യുഡിഎഫിനേക്കാള്‍ ബിജെപിക്ക് അനുകൂലമാണെന്ന് ആരോപിച്ച അദ്ദേഹം, കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ മന്ത്രിയോ യുഡിഎഫോ തയ്യാറാകുന്നില്ലെന്നും വിമര്‍ശിച്ചു. പിണറായി വിജയനെ സംഘപരിവാര്‍ അനുകൂലിയെന്ന് പ്രചരിപ്പിച്ച യുഡിഎഫിന് ഇപ്പോള്‍ അതിന്റെ തിരിച്ചടിയാണ് ലഭിക്കുന്നതെന്നും എ.കെ. ബാലന് പറഞ്ഞു.
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
ആറ്റുകാല്‍ യുവതിയുടെ ആത്മഹത്യ: അമ്മയ്ക്ക് അയച്ച മര്‍ദനത്തിന്റെ ചിത്രങ്ങളും ചാറ്റുകളും പുറത്ത്
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; നിര്‍ണായക യോഗം നാളെ
ഹൈവേ പട്രോളിങിനിടെ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി
പിഎംഎവൈ വീടുകളില്‍ ലോഗോ വിവാദം വേണ്ട; എ.കെ. ബാലന്റെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി കെ.എം. ഷാജി
വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, കൂടിയതിനല്ലല്ലോ?: സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് മന്ത്രി കെ. മുരളീധരന്
കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കൊണ്ടുപോയത് മുന്‍ എസ്എച്ച്ഒ; എഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
മാസപ്പടി കേസ്: അന്വേഷണം വിപുലീകരിച്ച് ഇഡി; എക്സാലോജിക്കിന് ലഭിച്ച മെന്റര്‍മാരുടെ സഹായവും പരിശോധിക്കും
പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ജൂലൈ ഒന്ന് മഴ കനക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്