by webdesk2 on | 28-06-2026 11:55:12
മലപ്പുറം: കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായ സംഭവത്തില്‍, സ്വര്‍ണം കൊണ്ടുപോയത് മുന്‍ എസ്എച്ച്ഒ (SHO) ആണെന്ന് സ്ഥിരീകരിച്ച് എഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നേരത്തെ നടപടി നേരിട്ട ഒരു ഉദ്യോഗസ്ഥനാണ് ഈ സ്വര്‍ണം കടത്തിയതെന്നാണ് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വിവിധ കാലയളവുകളില്‍ ആളുകള്‍ക്ക് കളഞ്ഞുകിട്ടിയതും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനില്‍ ഏല്‍പ്പിച്ചതുമായ സ്വര്‍ണമാണ് അതീവ ദുരൂഹസാഹചര്യത്തില്‍ സ്റ്റേഷനില്‍ നിന്ന് അപ്രത്യക്ഷമായത്. 2018ന് മുന്‍പും ശേഷവുമുള്ള പല സമയങ്ങളിലായി സ്റ്റേഷനിലെത്തിയ സ്വര്‍ണമാണിത്. 2026 ഫെബ്രുവരിയില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ടിലാണ് ഈ വന്‍ സ്വര്ണക്കവര്ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പുറത്തുവരുന്നത്.
സംഭവത്തില്‍ കരിപ്പൂര്‍ പൊലീസിനെതിരെയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പരാതി നല്കി. കേസില്‍ ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ശക്തമായ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന അതീവ സുരക്ഷിതമായ സംവിധാനങ്ങളില്‍ നിന്ന് തന്നെ സ്വര്‍ണം കവര്‍ന്നത് മുന്‍ ഉദ്യോഗസ്ഥനാണെന്ന കണ്ടെത്തല്‍ വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ-വകുപ്പുതല വിവാദങ്ങള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്.
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
ആറ്റുകാല്‍ യുവതിയുടെ ആത്മഹത്യ: അമ്മയ്ക്ക് അയച്ച മര്‍ദനത്തിന്റെ ചിത്രങ്ങളും ചാറ്റുകളും പുറത്ത്
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; നിര്‍ണായക യോഗം നാളെ
ഹൈവേ പട്രോളിങിനിടെ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി
പിഎംഎവൈ വീടുകളില്‍ ലോഗോ വിവാദം വേണ്ട; എ.കെ. ബാലന്റെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി കെ.എം. ഷാജി
വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, കൂടിയതിനല്ലല്ലോ?: സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് മന്ത്രി കെ. മുരളീധരന്
കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കൊണ്ടുപോയത് മുന്‍ എസ്എച്ച്ഒ; എഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
മാസപ്പടി കേസ്: അന്വേഷണം വിപുലീകരിച്ച് ഇഡി; എക്സാലോജിക്കിന് ലഭിച്ച മെന്റര്‍മാരുടെ സഹായവും പരിശോധിക്കും
പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ജൂലൈ ഒന്ന് മഴ കനക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്