by webdesk1 on | 02-09-2024 11:03:08 Last Updated by webdesk1
കോട്ടയം: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങള്‍ക്കു പിന്നാലെ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും വെട്ടിലായിരിക്കുകയാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതല വഹിക്കുന്ന ആഭ്യന്തര വകുപ്പിനെതിരായ കടുത്ത ആരോപണങ്ങള്‍ ഏതു തരത്തില്‍ മറികടക്കാന്‍ കഴിയുമെന്നതു സംബന്ധിച്ചു തലപുകയ്ക്കുകയാണു ഭരണനേതൃത്വം.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ആഭ്യന്തരവകുപ്പ് അടക്കിവാഴുകയാണെന്ന പ്രതീതി ഉണ്ടായതോടെ മുഖ്യമന്ത്രിക്കു വകുപ്പില്‍ നിയന്ത്രണമില്ല എന്ന തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ കടുത്ത അതൃപ്തി ഇന്നലെ കോട്ടയത്ത് നടന്ന പോലീസ് അസോസിയേഷന്റെ യോഗത്തില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുകയും ചെയ്തു.
സര്‍ക്കാരിന് അവമതിയുണ്ടാക്കുന്ന പുഴുക്കുത്തുകള്‍ സേനയില്‍ വേണ്ടെന്ന പരാമര്‍ശത്തോടെയാണ് മുഖ്യമന്ത്രി വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ചത്. അതും അജിത്കുമാറിനെ വേദിയിലിരുത്തി. യോഗത്തിന് മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി എസ്.ദര്‍വേഷ് സാഹിബും കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് അന്വേഷണത്തിന് തീരുമാനം എടുത്തത്.
അതേസമയം തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് അജിത്കുമാറും ഇതേ വേദിയില്‍ വച്ചുതന്നെ പറഞ്ഞു. മാത്രമല്ല തനിക്ക് സര്‍ക്കാര്‍ ചെയ്തു തന്ന കാര്യങ്ങളും സേനയ്ക്കുവേണ്ടി താന്‍ ചെയ്ത സേവനങ്ങളും അജിത്കുമാര്‍ വികാരാധീനനായി പറയുകയും ചെയ്തു.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത് കുമാര്‍ കൊടിയ ക്രിമിനാലാണെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പി.വി.അന്‍വര്‍ എംഎല്‍എ ഉന്നയിച്ചത്. എഡിജിപി സൈബര്‍ സെല്ലിനെ ഉപയോഗിച്ചു മന്ത്രിമാരുടെയും പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്നും ഇതിനു മാത്രമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ സൈബര്‍ സെല്ലില്‍ നിയോഗിച്ചതായും അന്‍വര്‍ പറഞ്ഞു.
സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പിന്‍ബലത്തോടെയാണ് പി.ശശിക്കും ആഭ്യന്തര വകുപ്പിനും എതിരായി പി.വി. അന്‍വര്‍ രംഗത്തെത്തിയതെന്നാണു സൂചന. പാര്‍ട്ടിക്ക് അതീതരായി വളരാന്‍ ആരെയും അനുവദിക്കില്ലെന്നു കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു വിവാദങ്ങള്‍ ഒന്നൊന്നായി വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പായി.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നു പാര്‍ട്ടി അറിയിച്ചിരുന്നു. തുടര്‍ന്ന് പല വിഷയങ്ങളിലും സര്‍ക്കാരിനെ നിയന്ത്രിക്കുന്ന നടപടികളാണു പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇടതുപക്ഷ എംഎല്‍എ തന്നെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏറെ ഗൗരവത്തോടെ പരിഗണിക്കണമെന്ന നിലപാടിലാണു പാര്‍ട്ടി. മുഖ്യമന്ത്രിയുടെ പ്രതിഛായയ്ക്കു കോട്ടം തട്ടാതെ, അന്‍വറിനെ പിണക്കാതെയുള്ള പരിഹാരമാണ് പാര്‍ട്ടിയും സര്‍ക്കാരും തലപുകഞ്ഞ് ആലോചിക്കുന്നത്.
ശബരിമലയിലെ തിരക്ക് നിയന്ത്രണം: നാളെ പമ്പയില്‍ പ്രത്യേക യോഗം
തദ്ദേശ തിരഞ്ഞെടുപ്പ്: ഒന്നര ലക്ഷത്തോളം പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്
എ പത്മകുമാറിന്റെ അറസ്റ്റ്: പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫും ബിജെപിയും
ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനായി എസ്ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും
വൈഷ്ണയുടെ പേര് നീക്കം ചെയ്തത് ക്രിമിനല്‍ ഗൂഡാലോചനയെന്ന് വി.ഡി. സതീശന്
കബനിഗിരിയില്‍ രണ്ടു പെണ്‍കുട്ടികളെ കാണാതായി; വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പോലീസ്
ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
അടാട്ട് പഞ്ചായത്ത് പിടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്; അനില്‍ അക്കര സ്ഥാനാര്‍ത്ഥിയാകും
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ എസ്ഐടി മുമ്പാകെ ഹാജരായി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്