News India

പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന കഴിവുകേടിന്റെ തെളിവ്; രാഹുല്‍ ഗാന്ധി

Axenews | പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന കഴിവുകേടിന്റെ തെളിവ്; രാഹുല്‍ ഗാന്ധി

by webdesk3 on | 11-05-2026 01:37:48

Share: Share on WhatsApp Visits: 8


പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന കഴിവുകേടിന്റെ തെളിവ്; രാഹുല്‍ ഗാന്ധി



ദില്ലി: പ്രധാനമന്ത്രി നടത്തിയ ഇന്നലത്തെ പ്രസ്താവന കഴിവുകേടിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഭരണപരാജയത്തിന്റെ ഉത്തരവാദിത്വം ജനങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്നും എന്ത് വാങ്ങണം, എവിടെ പോകരുത് എന്നതുപോലുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ വീഴ്ച മറയ്ക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടെ, പ്രധാനമന്ത്രി മുന്നോട്ടുവച്ച സ്വയംനിയന്ത്രണ നിര്‍ദേശങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പൊതുജനങ്ങളില്‍ ബോധവത്കരണം ശക്തമാക്കുന്നതിനായി കൂടുതല്‍ നടപടികള്‍ കേന്ദ്രം സ്വീകരിക്കാനിടയുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ സഹകരിക്കുമെന്ന് സൂചനയുണ്ട്.

അതേസമയം, ഭാഗിക ലോക്ക്ഡൗണ്‍ നടപ്പിലാക്കാനുള്ള തീരുമാനമൊന്നും നിലവില്‍ പരിഗണനയിലില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷപരിസരത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നതാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന.


Share:

Search

Recent News
Popular News
Top Trending


Leave a Comment