by webdesk2 on | 11-05-2026 11:36:24
ന്യൂഡല്‍ഹി: ചെന്നൈയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഹുല്‍ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി വിജയും ഒന്നിച്ചുള്ള ഇന്‍സ്റ്റഗ്രാം റീലുകള്‍ തടയപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തി. റീലുകള്‍ ബ്ലോക്ക് ചെയ്ത നടപടിയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും, സാങ്കേതിക പിഴവുകള്‍ മൂലമാണ് ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതെന്ന് ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം തന്നെ ഇത് സാങ്കേതിക തകരാറാണെന്ന് ഫ്ലാഗ് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
റീല്‍ ബ്ലോക്ക് ചെയ്തതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. ഞായറാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി വിജയിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയിരുന്നു. വെറും ഒരു മണിക്കൂറിനുള്ളില്‍ 12 ദശലക്ഷം കാഴ്ചക്കാരെ നേടിയ വീഡിയോയും 46 ദശലക്ഷം ആളുകളിലേക്ക് എത്തിയ ചിത്രങ്ങളുമാണ് അപ്രത്യക്ഷമായതെന്ന് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ ആരോപിച്ചു.
അതേസമയം, തമിഴ്നാട് നിയമസഭാംഗമായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ് ഉള്‍പ്പെടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയിലെ 99 പേരാണ് ആദ്യമായി നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. ഉദയനിധി സ്റ്റാലിനും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പുകള്‍ നാളെ നടക്കും.
വിജയ് - രാഹുല്‍ റീലുകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക്; കോണ്‍ഗ്രസ് ആരോപണം തള്ളി കേന്ദ്രം
ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും
ജീവിതശൈലിയില്‍ മാറ്റം വരുത്തണം; രാജ്യത്തെ ജനങ്ങളോടുള്ള മോദിയുടെ ഏഴ് നിര്‍ദേശങ്ങള്‍ ഇവ
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്
ഇനിയും കാത്തിരിക്കണം, കേരള മുഖ്യമന്ത്രി തീരുമാനം വൈകുന്നു; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം
പ്രതിപക്ഷ നേതൃ ചര്‍ച്ച ചൂടുപിടിക്കുന്നു: മൗനം പാലിച്ച് പിണറായി
മുഖ്യമന്ത്രി പ്രഖ്യാപനം ഉടന്‍: തീരുമാനം ഹൈക്കമാന്‍ഡ് പറയുമെന്ന് സണ്ണി ജോസഫ്
ജൂണ്‍ വരെ മത്സരത്തില്‍ പങ്കെടുക്കരുത്; വിനേഷ് ഫോഗട്ടിന് നോട്ടീസ്
കോഴിക്കോട് സൗത്തില്‍ വോട്ട് ചോര്‍ച്ച: ഇടത് കേന്ദ്രങ്ങളില്‍ വിള്ളല്‍, ബിജെപിക്ക് നേട്ടമെന്ന് അഹമ്മദ് ദേവര്‍കോവില്‍
ബംഗാളില്‍ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷസഖ്യം രൂപീകരിക്കാന്‍ ശ്രമം തുടങ്ങി മമത
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്