News India

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

Axenews | ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

by webdesk2 on | 11-05-2026 11:03:16

Share: Share on WhatsApp Visits: 4


 ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ന്യൂഡല്‍ഹി:   ബംഗാളില്‍ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആഹ്വാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. തൃണമൂല്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യത്തിനും തങ്ങളില്ലെന്ന് ഇരുവിഭാഗവും വ്യക്തമാക്കി. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്നും അഴിമതിയിലും കൊള്ളയിലും മുങ്ങിയവരെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്നും സിപിഐഎം നിലപാട് അറിയിച്ചു. ജനം തള്ളിക്കളഞ്ഞ കുറ്റവാളികളെ കൂട്ടുപിടിക്കാനില്ലെന്നാണ് ഇടതുപക്ഷത്തിന്റെ മറുപടി.

ദേശീയ പാര്‍ട്ടികളും ഇടതുപക്ഷക്കാരും തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളും ബിജെപിക്കെതിരെ ഒന്നിച്ച് നില്‍ക്കണമെന്നായിരുന്നു മമതയുടെ അഭ്യര്‍ഥന. എന്നാല്‍ മമത ഉദ്ദേശിക്കുന്ന തീവ്ര ഇടതുപക്ഷം ഏതാണെന്ന് കോണ്‍ഗ്രസ് ചോദ്യം ചെയ്തു. 2013-ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവ് സൗമ്യ ഐച്ച് റോയ് മമതയുടെ വാഗ്ദാനത്തെ രൂക്ഷമായി വിമര്‍ശിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടാണ് തൃണമൂല്‍ സ്വീകരിച്ചതെന്നും ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത് മമത ബാനര്‍ജിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയെ നേരിടാന്‍ മമതയുടെ സഹായം ആവശ്യമില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.




Share:

Search

Recent News
Popular News
Top Trending


Leave a Comment