by webdesk2 on | 11-05-2026 08:46:12
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ ഡിപ്പോയില്‍ ഉറങ്ങുകയായിരുന്ന സ്ത്രീക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സ്റ്റേഷന് മാസ്റ്ററുടെ ഓഫീസിന് സമീപം നടന്ന സംഭവം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഉടന്‍ തന്നെ കാട്ടാക്കട പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
നിലവില്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയ സ്ത്രീയെ മനോരോഗ വിദഗ്ധന്റെ സാന്നിധ്യത്തിലാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ ഇവരെ വൈദ്യപരിശോധനയ്ക്കും കൗണ്‍സിലിംഗിനും വിധേയമാക്കി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി ബ്രൂസ്ലി ഷിബുവിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, ഡിപ്പോയിലെ സുപ്രധാന സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ പുറത്തുപോയത് ഗുരുതരമായ വീഴ്ചയായാണ് മാനേജ്മെന്റ് കാണുന്നത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരമൊരു വിഷയത്തില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ പൊലീസിനൊപ്പം കെഎസ്ആര്‍ടിസിയും കര്‍ശനമായ തുടര്‍നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.
ജീവിതശൈലിയില്‍ മാറ്റം വരുത്തണം; രാജ്യത്തെ ജനങ്ങളോടുള്ള മോദിയുടെ ഏഴ് നിര്‍ദേശങ്ങള്‍ ഇവ
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്
ഇനിയും കാത്തിരിക്കണം, കേരള മുഖ്യമന്ത്രി തീരുമാനം വൈകുന്നു; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം
പ്രതിപക്ഷ നേതൃ ചര്‍ച്ച ചൂടുപിടിക്കുന്നു: മൗനം പാലിച്ച് പിണറായി
മുഖ്യമന്ത്രി പ്രഖ്യാപനം ഉടന്‍: തീരുമാനം ഹൈക്കമാന്‍ഡ് പറയുമെന്ന് സണ്ണി ജോസഫ്
ജൂണ്‍ വരെ മത്സരത്തില്‍ പങ്കെടുക്കരുത്; വിനേഷ് ഫോഗട്ടിന് നോട്ടീസ്
കോഴിക്കോട് സൗത്തില്‍ വോട്ട് ചോര്‍ച്ച: ഇടത് കേന്ദ്രങ്ങളില്‍ വിള്ളല്‍, ബിജെപിക്ക് നേട്ടമെന്ന് അഹമ്മദ് ദേവര്‍കോവില്‍
ബംഗാളില്‍ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷസഖ്യം രൂപീകരിക്കാന്‍ ശ്രമം തുടങ്ങി മമത
കേന്ദം തമിഴ്നാട് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും, കോണ്‍ഗ്രസ് ലക്ഷ്യം രാഷ്ട്രീയ നിലനില്‍പ്പ് മാത്രം: പ്രധാനമന്ത്രി മോദി
ഇനി വിജയ് സര്‍ക്കാര്‍; തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്