by webdesk2 on | 11-05-2026 08:55:23
ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധിയും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും കണക്കിലെടുത്ത് രാജ്യത്തെ ജനങ്ങള്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഏഴ് നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. വര്‍ക്ക് ഫ്രം ഹോം രീതിക്ക് മുന്‍ഗണന നല്‍കുക, ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കുക, വിദേശ യാത്രകളും വിദേശത്തെ വിവാഹാഘോഷങ്ങളും നിയന്ത്രിക്കുക എന്നിവ ഇതില്‍ പ്രധാനമാണ്.
ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗത സംവിധാനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കണമെന്നും കാര്‍ പൂളിങ് പോലുള്ള രീതികള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനായി പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കുക, രാസവളങ്ങള്‍ക്ക് പകരം ജൈവകൃഷി രീതികള്‍ സ്വീകരിക്കുക, വിദേശ ബ്രാന്‍ഡുകള്‍ക്ക് പകരം സ്വദേശി ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പ്രധാനമന്ത്രി നല്കി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം അത്യാവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ പരാജയം മൂലം ഉണ്ടായ വിദേശനാണ്യ പ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമമാണിതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. എന്നാല്‍, ആഗോളതലത്തിലെ വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും നേരിടാന്‍ ഇത്തരം മുന്‍കരുതലുകള്‍ അനിവാര്യമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
ജീവിതശൈലിയില്‍ മാറ്റം വരുത്തണം; രാജ്യത്തെ ജനങ്ങളോടുള്ള മോദിയുടെ ഏഴ് നിര്‍ദേശങ്ങള്‍ ഇവ
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്
ഇനിയും കാത്തിരിക്കണം, കേരള മുഖ്യമന്ത്രി തീരുമാനം വൈകുന്നു; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം
പ്രതിപക്ഷ നേതൃ ചര്‍ച്ച ചൂടുപിടിക്കുന്നു: മൗനം പാലിച്ച് പിണറായി
മുഖ്യമന്ത്രി പ്രഖ്യാപനം ഉടന്‍: തീരുമാനം ഹൈക്കമാന്‍ഡ് പറയുമെന്ന് സണ്ണി ജോസഫ്
ജൂണ്‍ വരെ മത്സരത്തില്‍ പങ്കെടുക്കരുത്; വിനേഷ് ഫോഗട്ടിന് നോട്ടീസ്
കോഴിക്കോട് സൗത്തില്‍ വോട്ട് ചോര്‍ച്ച: ഇടത് കേന്ദ്രങ്ങളില്‍ വിള്ളല്‍, ബിജെപിക്ക് നേട്ടമെന്ന് അഹമ്മദ് ദേവര്‍കോവില്‍
ബംഗാളില്‍ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷസഖ്യം രൂപീകരിക്കാന്‍ ശ്രമം തുടങ്ങി മമത
കേന്ദം തമിഴ്നാട് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും, കോണ്‍ഗ്രസ് ലക്ഷ്യം രാഷ്ട്രീയ നിലനില്‍പ്പ് മാത്രം: പ്രധാനമന്ത്രി മോദി
ഇനി വിജയ് സര്‍ക്കാര്‍; തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്