News Kerala

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: എതിര്‍പ്പ് അറിയിച്ച് സ്വകാര്യ ബസ് ഉടമ

Axenews | കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: എതിര്‍പ്പ് അറിയിച്ച് സ്വകാര്യ ബസ് ഉടമ

by webdesk3 on | 11-05-2026 01:28:59

Share: Share on WhatsApp Visits: 49


 കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: എതിര്‍പ്പ് അറിയിച്ച് സ്വകാര്യ ബസ് ഉടമ


കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഇന്ദിരാ ഗ്യാരന്റി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. പദ്ധതി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം തകരുമെന്നും സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് വിജയത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും, അതിന്റെ പ്രായോഗിക പ്രത്യാഘാതങ്ങളെ കുറിച്ച് യാതൊരു ചര്‍ച്ചയും നടത്താതെ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുത്തുവെന്നാണ് സംഘടനയുടെ ആരോപണം. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് കെഎസ്ആര്‍ടിസി സേവനങ്ങള്‍ക്ക് കൂടുതല്‍ ഭാരം സൃഷ്ടിക്കുകയും സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് വലിയ തിരിച്ചടിയാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്ത് ബസ് വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം തന്നെ പ്രതിസന്ധിയിലാകുമെന്നാണ് ബസ് ഉടമകളുടെ ആശങ്ക. 15 വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളുമായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമ്പോള്‍, സ്വകാര്യ ബസുകള്‍ പുതുമയായ വാഹനങ്ങളുമായി നഷ്ടം സഹിച്ചാണ് സര്‍വീസ് തുടരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment