News Kerala

പ്രതിപക്ഷ നേതൃ ചര്‍ച്ച ചൂടുപിടിക്കുന്നു: മൗനം പാലിച്ച് പിണറായി

Axenews | പ്രതിപക്ഷ നേതൃ ചര്‍ച്ച ചൂടുപിടിക്കുന്നു: മൗനം പാലിച്ച് പിണറായി

by webdesk3 on | 10-05-2026 01:21:55

Share: Share on WhatsApp Visits: 50


 പ്രതിപക്ഷ നേതൃ ചര്‍ച്ച ചൂടുപിടിക്കുന്നു: മൗനം പാലിച്ച്  പിണറായി


ദില്ലി: പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ പിണറായി വിജയന്‍. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ച ചോദ്യങ്ങള്‍ക്ക് പിന്നെ കാണാം എന്ന മറുപടിയോടെ അദ്ദേഹം ഒഴിഞ്ഞുമാറി.

അതേസമയം, കേരളത്തിലെ പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള തീരുമാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)യുടെ പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവലോകനമാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ടയെന്നും, ഉടന്‍ തന്നെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ ആശയക്കുഴപ്പങ്ങള്‍ക്ക് ഗവര്‍ണറുടെ നിലപാടാണ് കാരണമെന്നും, വിജയ്ക്ക് എല്ലാ ആശംസകളും അദ്ദേഹം അറിയിച്ചു.

ഇതിനിടെ, കേരളത്തില്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപദ തീരുമാനത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ശക്തിപ്രകടനങ്ങളും ഫ്‌ലെക്‌സ് യുദ്ധങ്ങളും തുടരുന്നതില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തി. ആര്‍ക്ക് വേണ്ടി പ്രകടനം നടത്തിയാലും അത് അയോഗ്യതയായി കണക്കാക്കുമെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ നേതൃത്വം പരാജയപ്പെട്ടുവെന്നാണ് വിമര്‍ശനം. നിലവിലെ സാഹചര്യത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദീപ ദാസ്മുന്‍ഷിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment