News Kerala

മുഖ്യമന്ത്രി പ്രഖ്യാപനം ഉടന്‍: തീരുമാനം ഹൈക്കമാന്‍ഡ് പറയുമെന്ന് സണ്ണി ജോസഫ്

Axenews | മുഖ്യമന്ത്രി പ്രഖ്യാപനം ഉടന്‍: തീരുമാനം ഹൈക്കമാന്‍ഡ് പറയുമെന്ന് സണ്ണി ജോസഫ്

by webdesk3 on | 10-05-2026 01:18:31

Share: Share on WhatsApp Visits: 11


മുഖ്യമന്ത്രി പ്രഖ്യാപനം ഉടന്‍: തീരുമാനം ഹൈക്കമാന്‍ഡ് പറയുമെന്ന് സണ്ണി ജോസഫ്


കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിപദ പ്രഖ്യാപനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിനിടെ, ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. നേതാക്കളുമായി ഇനി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും, അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രഖ്യാപനത്തിന്റെ കൃത്യമായ തീയതി വ്യക്തമാക്കിയില്ല.

ജനമനസ്സില്‍ ഉയര്‍ന്ന അസന്തോഷം പരിഹരിക്കാന്‍ നടപടി ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും, വിവാദങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമാണെന്നും, അവരുടെ മുന്നില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനായി ഏഴാം ദിവസവും കാത്തിരിപ്പാണ് തുടരുന്നത്. തീരുമാനം പൂര്‍ണ്ണമായി ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് സംസ്ഥാന നേതാക്കള്‍. ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

ഇതിനിടെ, രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ സോണിയ ഗാന്ധിയുമായും ഘടകകക്ഷികളുമായും ആശയവിനിമയം നടത്തിയ ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.


Share:

Search

Recent News
Popular News
Top Trending


Leave a Comment