by webdesk3 on | 10-05-2026 01:16:05
പാരീസ് ഒളിമ്പിക്സില്‍ അയോഗ്യയാക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട്ക്ക് ഗുസ്തി ഫെഡറേഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഫൈനലിലെത്തിയ ശേഷമുള്ള ഭാരക്കൂടുതലും ഉത്തേജകവിരുദ്ധ ചട്ടങ്ങള്‍ പാലിക്കാത്തതുമാണ് പ്രധാന ആരോപണങ്ങള്‍.
15 പേജുകളുള്ള നോട്ടീസില്‍, 2026 ജൂണ്‍ വരെ ഒരു മത്സരത്തിലും പങ്കെടുക്കാന്‍ കഴിയില്ലെന്ന മുന്നറിയിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരീസ് ഒളിമ്പിക്സ് 2024ല്‍ വിനേഷ് ഫൈനലിലെത്തിയെങ്കിലും മത്സരദിവസം രാവിലെ നടത്തിയ ഭാരം പരിശോധനയില്‍ 100 ഗ്രാം അധികം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയോഗ്യയാക്കപ്പെട്ടത്.
സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ തുടര്‍ന്ന് വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിക്കുകയും പിന്നീട് രാഷ്ട്രീയത്തിലേക്ക് കടക്കുകയും ചെയ്തു. നിലവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി ഹരിയാനയില്‍ എംഎല്‍എയായാണ് പ്രവര്‍ത്തിക്കുന്നത്.
ഇതിനിടെ, പാരീസ് ഒളിമ്പിക്സ് അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് 2028 ഒളിമ്പിക്സിനെ ലക്ഷ്യമാക്കി വീണ്ടും മത്സരരംഗത്തേക്ക് മടങ്ങിവരാനാണ് വിനേഷ് അടുത്തിടെ അറിയിച്ചിരുന്നത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നടക്കാനിരുന്ന ദേശീയ ഓപ്പണ്‍ റാങ്കിംഗ് ഗുസ്തി ടൂര്‍ണമെന്റിന് മുന്നോടിയായി ഫെഡറേഷന്റെ നടപടി താരത്തിന് വലിയ തിരിച്ചടിയായി. ഈ ടൂര്‍ണമെന്റ് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള യോഗ്യത നേടുന്നതിനും നിര്‍ണായകമാണ്.
പ്രതിപക്ഷ നേതൃ ചര്‍ച്ച ചൂടുപിടിക്കുന്നു: മൗനം പാലിച്ച് പിണറായി
മുഖ്യമന്ത്രി പ്രഖ്യാപനം ഉടന്‍: തീരുമാനം ഹൈക്കമാന്‍ഡ് പറയുമെന്ന് സണ്ണി ജോസഫ്
ജൂണ്‍ വരെ മത്സരത്തില്‍ പങ്കെടുക്കരുത്; വിനേഷ് ഫോഗട്ടിന് നോട്ടീസ്
കോഴിക്കോട് സൗത്തില്‍ വോട്ട് ചോര്‍ച്ച: ഇടത് കേന്ദ്രങ്ങളില്‍ വിള്ളല്‍, ബിജെപിക്ക് നേട്ടമെന്ന് അഹമ്മദ് ദേവര്‍കോവില്‍
ബംഗാളില്‍ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷസഖ്യം രൂപീകരിക്കാന്‍ ശ്രമം തുടങ്ങി മമത
കേന്ദം തമിഴ്നാട് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും, കോണ്‍ഗ്രസ് ലക്ഷ്യം രാഷ്ട്രീയ നിലനില്‍പ്പ് മാത്രം: പ്രധാനമന്ത്രി മോദി
ഇനി വിജയ് സര്‍ക്കാര്‍; തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ബുധനാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
എഐഎഡിഎംകെ പിളര്‍പ്പിലേക്ക്; എടപ്പാടിക്കെതിരെ 36 എംഎല്‍എമാര്‍ രംഗത്ത്, നിയമസഭയില്‍ വിജയ് യെ പിന്തുണച്ചേക്കും
മൂന്നിലാര്?; സോണിയയുടെ അഭിപ്രായത്തിന് ശേഷം തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്