News Kerala

കോഴിക്കോട് സൗത്തില്‍ വോട്ട് ചോര്‍ച്ച: ഇടത് കേന്ദ്രങ്ങളില്‍ വിള്ളല്‍, ബിജെപിക്ക് നേട്ടമെന്ന് അഹമ്മദ് ദേവര്‍കോവില്‍

Axenews | കോഴിക്കോട് സൗത്തില്‍ വോട്ട് ചോര്‍ച്ച: ഇടത് കേന്ദ്രങ്ങളില്‍ വിള്ളല്‍, ബിജെപിക്ക് നേട്ടമെന്ന് അഹമ്മദ് ദേവര്‍കോവില്‍

by webdesk3 on | 10-05-2026 01:07:51

Share: Share on WhatsApp Visits: 12


കോഴിക്കോട് സൗത്തില്‍ വോട്ട് ചോര്‍ച്ച: ഇടത് കേന്ദ്രങ്ങളില്‍ വിള്ളല്‍, ബിജെപിക്ക് നേട്ടമെന്ന് അഹമ്മദ് ദേവര്‍കോവില്‍


കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഇടത് ശക്തികേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ച്ച ഉണ്ടായതായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. സിപിഐഎമ്മിന്റെ പല ശക്തികേന്ദ്രങ്ങളിലും വലിയ വിള്ളല്‍ സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന തിരിച്ചടിയായെന്നും, അനാവശ്യവും അനവസരത്തിലുള്ളതുമായ പരാമര്‍ശമായിരുന്നുവെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ സിപിഐഎം വോട്ടുകള്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ചോര്‍ന്നതായി ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍ ഉണ്ടായിരുന്നുവെന്നും, അതിന് പിന്നാലെയാണ് സൗത്ത് മണ്ഡലത്തിലും സമാന അവസ്ഥ ഉണ്ടായതായി അദ്ദേഹം വെളിപ്പെടുത്തിയത്.

മുന്നണിക്കുള്ളില്‍ ഏകോപിതമായ അഭിപ്രായമില്ലെന്നും, എല്‍ഡിഎഫിന് മൂന്നാം ഭരണകാലത്തെക്കുറിച്ച് പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇത്തവണ കൂടുതല്‍ വോട്ടുകള്‍ നേടിയതും വ്യക്തമാണ്. എന്നാല്‍ ആ വോട്ടുകള്‍ ഏത് പാര്‍ട്ടികളില്‍ നിന്നാണ് മാറിയതെന്ന് വിശദമായ വിലയിരുത്തലിന് ശേഷമേ വ്യക്തമാക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Share:

Search

Recent News
Popular News
Top Trending


Leave a Comment