by webdesk2 on | 07-07-2026 08:53:18
സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യത. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ അഞ്ച് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിലും വീശിയടിച്ച കാറ്റിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കനത്ത കാറ്റില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സൗത്ത് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ അരൂരില്‍ സ്കൂള്‍ മതില് ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ ദമ്പതികള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മരങ്ങള്‍ കടപുഴകി വീണും വീടുകള്‍ക്ക് മുകളിലേക്ക് മതില് ഇടിഞ്ഞും പലയിടങ്ങളിലും ജനജീവിതം തടസ്സപ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
അയോധ്യ സംഭാവന കൊള്ള: രാമക്ഷേത്രത്തിലെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ട് ട്രസ്റ്റ് അധികൃതര്‍
അമല ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് ശമ്പളവര്‍ധന; സമരം പിന്‍വലിച്ചു, ജൂബിലി മിഷനില്‍ പ്രതിഷേധം തുടരും
നെന്മാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി അടുത്ത തിങ്കളാഴ്ച
മുഴുവന്‍സമയ കെപിസിസി അധ്യക്ഷന്‍ വേണം; ഹൈക്കമാന്‍ഡ് വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സണ്ണി ജോസഫ്
കുറിപ്പടിയില്ലാതെ മരുന്ന് നല്കിയാല് കര്‍ശന നടപടി; മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല
എം വി ഗോവിന്ദന് സിപിഐഎം സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യനല്ല; രാജിവെക്കുകയോ പാര്‍ട്ടി പുറത്താക്കുകയോ വേണമെന്ന് ജി സുധാകരന്
വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട ശക്തമായ മഴ തുടരും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്