by webdesk2 on | 07-07-2026 08:37:59
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവിട്ടത് 3,764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് നിയമസഭയെ അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി പദ്ധതിയുടെ കൃത്യമായ ചെലവ് വിവരങ്ങള്‍ വിശദീകരിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനവും കേന്ദ്രവും ചേര്‍ന്ന് വിഴിഞ്ഞം പദ്ധതിക്കായി 5,370 കോടി രൂപ ചെലവാക്കിയെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങള്‍ക്കിടയിലാണ് മുഖ്യമന്ത്രി യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിട്ടത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 817.80 കോടി രൂപയും അദാനി ഗ്രൂപ്പ് 2,454 കോടി രൂപയും ചെലവ് ചെയ്തതായും മുഖ്യമന്ത്രി വിശദീകരിച്ചു.
ഗവണ്മെന്റ് അറിയാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികള്‍ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിനിടയിലാണ് നിയമസഭയില്‍ ഈ കണക്കുകള്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയും അദാനി ഗ്രൂപ്പും എം.എസ്.സി (MSC) കമ്പനിയും തമ്മില്‍ വലിയ രീതിയിലുള്ള ഒത്തുകളിയാണ് നടന്നതെന്ന് സി.പി.ഐ.എം ആരോപിക്കുന്നു. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള രാഷ്ട്രീയ പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും വരും ദിവസങ്ങളില്‍ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
അയോധ്യ സംഭാവന കൊള്ള: രാമക്ഷേത്രത്തിലെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ട് ട്രസ്റ്റ് അധികൃതര്‍
അമല ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് ശമ്പളവര്‍ധന; സമരം പിന്‍വലിച്ചു, ജൂബിലി മിഷനില്‍ പ്രതിഷേധം തുടരും
നെന്മാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി അടുത്ത തിങ്കളാഴ്ച
മുഴുവന്‍സമയ കെപിസിസി അധ്യക്ഷന്‍ വേണം; ഹൈക്കമാന്‍ഡ് വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സണ്ണി ജോസഫ്
കുറിപ്പടിയില്ലാതെ മരുന്ന് നല്കിയാല് കര്‍ശന നടപടി; മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല
എം വി ഗോവിന്ദന് സിപിഐഎം സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യനല്ല; രാജിവെക്കുകയോ പാര്‍ട്ടി പുറത്താക്കുകയോ വേണമെന്ന് ജി സുധാകരന്
വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട ശക്തമായ മഴ തുടരും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്