News Kerala

വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട ശക്തമായ മഴ തുടരും

Axenews | വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട ശക്തമായ മഴ തുടരും

by webdesk3 on | 05-07-2026 01:59:03

Share: Share on WhatsApp Visits: 7


   വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട ശക്തമായ മഴ തുടരും


ബംഗാള്‍ ഉള്‍കടലില്‍ ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തിനു മുകളില്‍ ആദ്യ മണ്‍സൂണ്‍ ന്യൂനമര്‍ദം. ന്യൂനമര്‍ദ്ദ പാത്തി വീണ്ടും കേരള തീരത്ത്. വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട ശക്തമായ മഴ തുടരും. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ 8 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളിലെ മീന്‍പിടുത്തത്തിനുള്ള നിരോധനം തുടരന്നു. കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രം സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment