News Kerala

അമല ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് ശമ്പളവര്‍ധന; സമരം പിന്‍വലിച്ചു, ജൂബിലി മിഷനില്‍ പ്രതിഷേധം തുടരും

Axenews | അമല ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് ശമ്പളവര്‍ധന; സമരം പിന്‍വലിച്ചു, ജൂബിലി മിഷനില്‍ പ്രതിഷേധം തുടരും

by webdesk3 on | 06-07-2026 01:12:55

Share: Share on WhatsApp Visits: 3


 അമല ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് ശമ്പളവര്‍ധന; സമരം പിന്‍വലിച്ചു, ജൂബിലി മിഷനില്‍ പ്രതിഷേധം തുടരും



തൃശൂര്‍: തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന അനുവദിച്ച് ആശുപത്രി മാനേജ്‌മെന്റ്. സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കില്ലെന്നും മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയതായി നഴ്‌സ് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഇതോടെ അമല ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിയ സമരം പിന്‍വലിച്ചു.

അതേസമയം, ജൂബിലി മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തുടരുമെന്ന് സംഘടന വ്യക്തമാക്കി. ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികളും ഉടന്‍ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

സര്‍ക്കാര്‍ തലത്തില്‍ അടുത്ത ശമ്പളപരിഷ്‌കരണം നടപ്പിലാകുമ്പോള്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന നിലപാടാണ് അമല ആശുപത്രി മാനേജ്‌മെന്റ് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) വ്യക്തമാക്കിയിരുന്നു.

അതേസമയം, നഴ്‌സുമാരുടെ ശമ്പളവര്‍ധന സംബന്ധിച്ച് ഏപ്രില്‍ 1-ന് മാനേജ്‌മെന്റ് മുന്നോട്ടുവെച്ച നിര്‍ദേശമാണ് ഇന്ന് നഴ്‌സ് സംഘടന അംഗീകരിച്ചതെന്ന് ആശുപത്രി മാനേജ്‌മെന്റ് വിശദീകരിച്ചു.

സംസ്ഥാനത്തെ മറ്റ് സ്വകാര്യ ആശുപത്രികള്‍ ഇടക്കാല ശമ്പളാശ്വാസം നല്‍കുന്നതില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, അമലയും ജൂബിലി മിഷനും മാത്രമാണ് ഇതുവരെ അനുകൂല സമീപനം കൈക്കൊള്ളാതിരുന്നതെന്നുമാണ് നഴ്‌സ് സംഘടനയുടെ ആരോപണം.


Share:

Search

Recent News
Popular News
Top Trending


Leave a Comment