by webdesk2 on | 07-07-2026 08:49:15
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള വിവാദങ്ങള്‍ക്കിടെ, ക്ഷേത്രത്തിന്റെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ട് ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍. 2020-ല്‍ ട്രസ്റ്റ് രൂപീകൃതമായതിനു ശേഷം നിധി സമര്‍പ്പണ്‍ അഭിയാനിലൂടെയും മറ്റ് സംഭാവനകളിലൂടെയുമായി ആകെ 3,264 കോടി രൂപ ലഭിച്ചതായി ട്രസ്റ്റ് വ്യക്തമാക്കി. ഇതില്‍ 2,370 കോടി രൂപ ക്ഷേത്ര നിര്‍മ്മാണത്തിനും മറ്റ് മൂലധന ചെലവുകള്‍ക്കുമായി വിനിയോഗിച്ചു. കൂടാതെ, ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചതില്‍ നിന്നും ലഭിച്ച 582 കോടി രൂപയില്‍ 391 കോടി രൂപ ക്ഷേത്രത്തിന്റെ പ്രവര്‍ത്തന ചെലവുകള്‍ക്കായി ഉപയോഗിച്ചതായും ബാക്കി തുക ബാങ്ക് അക്കൗണ്ടുകളില്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. ഭക്തര്‍ സമര്‍പ്പിച്ച വെള്ളി വസ്തുക്കള്‍ സര്‍ക്കാര്‍ മിന്റില്‍ (ഗവണ്‍മെന്റ് പ്രസ്സില്‍) ഉരുക്കി കട്ടികളാക്കി സൂക്ഷിച്ചിരിക്കുകയാണെന്നും, ഇതിന്റെ ശുദ്ധി സാക്ഷ്യപത്രങ്ങളും ചിത്രങ്ങളും ലഭ്യമാണെന്നും ട്രസ്റ്റ് വ്യക്തമാക്കി.
സംഭാവനകള്‍ നല്‍കിയ ഭക്തര്‍ക്ക് തങ്ങളുടെ വഴിപാടുകളുടെ വിനിയോഗം നേരിട്ട് പരിശോധിക്കാമെന്നും ഇതിനായി ട്രസ്റ്റ് അധികൃതരുമായി സമയം നിശ്ചയിച്ച് രേഖകള്‍ പരിശോധിക്കാന്‍ സൗകര്യമൊരുക്കുമെന്നും ട്രസ്റ്റ് അറിയിച്ചു. അയോദ്ധ്യാ രാമക്ഷേത്രത്തിലെ സംഭാവന വിവാദങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണവും ആരംഭിച്ചതിന് ശേഷം ചേര്‍ന്ന രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ അടിയന്തര യോഗത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. മൂന്നു മണിക്കൂറോളം നീണ്ട യോഗത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ അധ്യക്ഷതയില്‍ 14 അംഗങ്ങളില്‍ ഒന്‍പത് പേര്‍ പങ്കെടുത്തു.
സംഭാവനകൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ പുരോഗതിയും യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായി. ഇതിന്റെ പശ്ചാത്തലത്തില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി, ട്രസ്റ്റി അനില്‍ മിശ്ര എന്നിവര്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നല്‍കിയ രാജി ട്രസ്റ്റ് യോഗം അംഗീകരിച്ചു. ചമ്പത് റായി രാമക്ഷേത്ര പരിസരത്ത് എത്തിയിരുന്നെങ്കിലും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഒഴിഞ്ഞുകിടക്കുന്ന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് റിട്ടയേര്‍ഡ് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ കൃഷ്ണ മോഹനെ താല്‍ക്കാലികമായി നിയമിച്ചു. നിലവില്‍ ഭക്തര്‍ സമര്‍പ്പിച്ച 2,800-ലധികം വിലയേറിയ വസ്തുക്കളുടെ വിവരങ്ങള്‍ രജിസ്റ്ററുകളില്‍ സുരക്ഷിതമാണെന്ന് ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി അറിയിച്ചു. ഈ മാസം 22-ന് ചേരുന്ന അടുത്ത യോഗത്തില്‍ എസ്.ഐ.ടിയുടെ അന്തിമ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്നും പുതിയ ട്രസ്റ്റിമാരുടെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെയും നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കി.
മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
അയോധ്യ സംഭാവന കൊള്ള: രാമക്ഷേത്രത്തിലെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ട് ട്രസ്റ്റ് അധികൃതര്‍
അമല ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് ശമ്പളവര്‍ധന; സമരം പിന്‍വലിച്ചു, ജൂബിലി മിഷനില്‍ പ്രതിഷേധം തുടരും
നെന്മാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി അടുത്ത തിങ്കളാഴ്ച
മുഴുവന്‍സമയ കെപിസിസി അധ്യക്ഷന്‍ വേണം; ഹൈക്കമാന്‍ഡ് വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സണ്ണി ജോസഫ്
കുറിപ്പടിയില്ലാതെ മരുന്ന് നല്കിയാല് കര്‍ശന നടപടി; മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല
എം വി ഗോവിന്ദന് സിപിഐഎം സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യനല്ല; രാജിവെക്കുകയോ പാര്‍ട്ടി പുറത്താക്കുകയോ വേണമെന്ന് ജി സുധാകരന്
വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട ശക്തമായ മഴ തുടരും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്