by webdesk3 on | 06-07-2026 12:50:45
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ എം വി ഗോവിന്ദന് യോഗ്യനല്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ജി സുധാകരന്. ഒന്നുകില്‍ അദ്ദേഹം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കണം, അല്ലെങ്കില്‍ പാര്‍ട്ടി പുറത്താക്കണമെന്നും ജി സുധാകരന് ആവശ്യപ്പെട്ടു.
പാര്‍ട്ടിയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ഇപ്പോഴും ഉണ്ടെന്നും, സ്വന്തം പാര്‍ട്ടിക്കെതിരെയാണ് എം വി ഗോവിന്ദന് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നേതൃസ്ഥാനത്തിരുന്ന് പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന നിലപാടാണ് ഗോവിന്ദന് സ്വീകരിക്കുന്നതെന്നും ജി സുധാകരന് വിമര്‍ശിച്ചു.
എം വി ജയരാജന്റെ പ്രസ്താവനയില്‍ തന്റെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും, മറ്റ് രണ്ട് പേരുടെ പേരുകളാണ് പറഞ്ഞതെന്നും ജി സുധാകരന് പറഞ്ഞു. തെറ്റ് സംഭവിച്ചാല്‍ അത് ആരായാലും തിരുത്തണമെന്നും, തിരുത്താത്തവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം വി ഗോവിന്ദന് രാഷ്ട്രീയ പക്വതയും വകതിരിവും കാണിക്കണമെന്നും, വര്ഗവഞ്ചകന് എന്നതിന്റെ അര്‍ഥം പോലും അദ്ദേഹത്തിന് അറിയില്ലെന്നും ജി സുധാകരന് വിമര്‍ശിച്ചു. സൈദ്ധാന്തികനാണെന്ന് പറയുന്നത് പത്രക്കാര് മാത്രമാണ്. യഥാര്‍ഥ വര്ഗവഞ്ചകന് എം വി ഗോവിന്ദനാണ്. ഞാന്‍ പാര്‍ട്ടി അംഗത്വം പുതുക്കാതെ മാറിനിന്നാല്‍ എങ്ങനെ വര്ഗവഞ്ചകനാകും? എന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ എം വി ഗോവിന്ദന് നാണമില്ലേയെന്നും, നാണമുണ്ടെങ്കില്‍ രാജിവെച്ച് പോകണമെന്നും ജി സുധാകരന് പറഞ്ഞു. വായടച്ചിരിക്കുന്നതാണ് ഗോവിന്ദന് നല്ലത്. അദ്ദേഹം പറയുന്നത് ആര്‍ക്കെങ്കിലും മനസ്സിലാകുമോ? സ്വയം തിരുത്താന്‍ കഴിയാത്ത ഒരാള്‍ എങ്ങനെയാണ് മറ്റുള്ളവരെ തിരുത്തുക? എന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
അമല ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് ശമ്പളവര്‍ധന; സമരം പിന്‍വലിച്ചു, ജൂബിലി മിഷനില്‍ പ്രതിഷേധം തുടരും
നെന്മാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി അടുത്ത തിങ്കളാഴ്ച
മുഴുവന്‍സമയ കെപിസിസി അധ്യക്ഷന്‍ വേണം; ഹൈക്കമാന്‍ഡ് വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സണ്ണി ജോസഫ്
കുറിപ്പടിയില്ലാതെ മരുന്ന് നല്കിയാല് കര്‍ശന നടപടി; മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല
എം വി ഗോവിന്ദന് സിപിഐഎം സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യനല്ല; രാജിവെക്കുകയോ പാര്‍ട്ടി പുറത്താക്കുകയോ വേണമെന്ന് ജി സുധാകരന്
വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട ശക്തമായ മഴ തുടരും
ആയുഷ് മിഷന് നിയമനത്തില്‍ വിവാദം; ഉത്തരവ് റദ്ദാക്കിയതില്‍ ദുരൂഹതയെന്ന് വിമര്‍ശനം
തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് മടങ്ങാം; എം.വി. ജയരാജന്റെ പരാമര്‍ശത്തിന് വി. കുഞ്ഞികൃഷ്ണന്റെ മറുപടി+
അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
സിനിമാ മേഖലയിലേക്ക് ബിജെപിയെ വലിച്ചിഴക്കരുത്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി എസ്. സുരേഷ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്