News Kerala

കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി; മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

Axenews | കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി; മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല

by webdesk3 on | 06-07-2026 12:53:57

Share: Share on WhatsApp Visits: 54


 കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി; മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല


തിരുവനന്തപുരം: മെഡിക്കല്‍ ഷോപ്പുകളുടെ മറവില്‍ ലഹരി ഉപയോഗത്തിനായി മരുന്നുകള്‍ ലഭിക്കുന്നതായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്നുകള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്നും, ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന പരിശോധനയും നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചില മെഡിക്കല്‍ ഷോപ്പുകളില്‍ ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ നല്‍കി, അവ ലഹരിവസ്തുക്കള്‍ക്ക് പകരമായി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു സാഹചര്യത്തിലും ഇത്തരം പ്രവണത അനുവദിക്കില്ലെന്നും, ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ ഉടന്‍ പിന്മാറണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കുറിപ്പടിയില്ലാതെ മരുന്ന് വിതരണം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും, പൊലീസ് ഇത്തരക്കാരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം ആരോഗ്യമന്ത്രി കെ. മുരളീധരനുമായി ചര്‍ച്ച ചെയ്യുമെന്നും, പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണമുണ്ടായാല്‍ അത് ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും, നിയമം നടപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പിഎസ്സിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും, പിഎസ്സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment