News Kerala

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Axenews | അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

by webdesk3 on | 05-07-2026 01:42:23

Share: Share on WhatsApp Visits: 41


അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം



കൊച്ചി: നടി അന്‍സിബ നല്‍കിയ പരാതിയില്‍ അമ്മ സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ, ഭര്‍ത്താവ് ജയേഷ്, വനിതാ എസ്.ഐ രേഷ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കി.

വ്യാജപരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കോടതി നടപടി. തൃക്കാക്കര എസിപി കഴമ്പില്ലെന്ന് കണ്ടെത്തിയ പരാതിയിലാണ് വീണ്ടും കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് അന്‍സിബ കോടതിയെ സമീപിച്ചത്. പരാതിക്കാരിയുടെ മൊഴി കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പരാതിയില്‍ പ്രാഥമികതലത്തില്‍ കേസെടുക്കാന്‍ മതിയായ സാഹചര്യമുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്നതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും.

അതേസമയം, നേരത്തെ നടന്‍ ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയിലും കോടതി നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തിരുന്നു. ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു സ്വകാര്യ പരാതിയും അന്‍സിബ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment