News Kerala

തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് മടങ്ങാം; എം.വി. ജയരാജന്റെ പരാമര്‍ശത്തിന് വി. കുഞ്ഞികൃഷ്ണന്റെ മറുപടി+

Axenews | തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് മടങ്ങാം; എം.വി. ജയരാജന്റെ പരാമര്‍ശത്തിന് വി. കുഞ്ഞികൃഷ്ണന്റെ മറുപടി+

by webdesk3 on | 05-07-2026 01:46:16

Share: Share on WhatsApp Visits: 3


 തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് മടങ്ങാം; എം.വി. ജയരാജന്റെ പരാമര്‍ശത്തിന് വി. കുഞ്ഞികൃഷ്ണന്റെ മറുപടി+


കോഴിക്കോട്: തെറ്റ് തിരുത്താന്‍ തയ്യാറായാല്‍ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാര്‍ട്ടിയിലേക്ക് തിരിച്ചുവരുന്നതില്‍ തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍. പാര്‍ട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി. രാഘവനെപ്പോലും അവസാനകാലത്ത് പാര്‍ട്ടി തിരിച്ചെടുത്തിട്ടുണ്ടെന്നും, നയപരമായ തെറ്റിന്റെ പേരില്‍ ഒരാളെ സ്ഥിരമായി ഒറ്റപ്പെടുത്തുന്ന സമീപനം സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ വിഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം. പയ്യന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ മാറ്റിയിരുന്നെങ്കില്‍ വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, എം.വി. ജയരാജന്റെ പരാമര്‍ശത്തിന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണനും രംഗത്തെത്തി. താന്‍ ചെയ്ത തെറ്റ് എന്താണെന്ന് ആദ്യം എം.വി. ജയരാജന്‍ വ്യക്തമാക്കട്ടെയെന്നും, അതിനുശേഷമേ മറുപടി പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ നേരത്തെ ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി ഇപ്പോള്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വി. കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment