by webdesk3 on | 05-07-2026 01:37:13
തിരുവനന്തപുരം: സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അനാവശ്യമായി ബിജെപിയെ വലിച്ചിഴക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, രാഷ്ട്രീയ നിലപാടുകള്‍ മറച്ചുവയ്ക്കുന്നവര്‍ പൊതുരംഗത്ത് മാന്യത പാലിക്കണമെന്നും എസ്. സുരേഷ് ആവശ്യപ്പെട്ടു. പ്രതികരിക്കാന്‍ തുടങ്ങിയാല്‍ പലരുടെയും മുഖംമൂടി അഴിഞ്ഞുവീഴും എന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇടനിലക്കാരെ ഉപയോഗിച്ച് കോടികള്‍ ചെലവഴിച്ച് ആളുകളെ സ്വാധീനിക്കേണ്ട സാഹചര്യം ബിജെപിക്കില്ലെന്നും എസ്. സുരേഷ് പറഞ്ഞു. സിനിമ, സാഹിത്യം, സാംസ്കാരിക മേഖലകളില്‍ ബിജെപിക്കൊപ്പം നില്ക്കുന്നവര് ദേശീയതയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും പിന്തുണയ്ക്കുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നടി ശ്വേതാ മേനോനെതിരായ വിമര്‍ശനങ്ങളെയും എസ്. സുരേഷ് തള്ളി. ശ്വേതാ മേനോന് ബിജെപി പ്രതിനിധിയായല്ല, അമ്മ സംഘടനയുടെ പ്രസിഡന്റെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അവരെ അവഹേളിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട ശക്തമായ മഴ തുടരും
ആയുഷ് മിഷന് നിയമനത്തില്‍ വിവാദം; ഉത്തരവ് റദ്ദാക്കിയതില്‍ ദുരൂഹതയെന്ന് വിമര്‍ശനം
തെറ്റ് തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് മടങ്ങാം; എം.വി. ജയരാജന്റെ പരാമര്‍ശത്തിന് വി. കുഞ്ഞികൃഷ്ണന്റെ മറുപടി+
അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം
സിനിമാ മേഖലയിലേക്ക് ബിജെപിയെ വലിച്ചിഴക്കരുത്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി എസ്. സുരേഷ്
പാര്‍ട്ടി വിട്ട എല്ലാവരും രാജ്യദ്രോഹികള്‍; ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ വിമതര്‍ക്ക് ധൈര്യം ഉണ്ടോ?; തുറന്നടിച്ച് മമതാ ബാനര്‍ജി
പിഎസ്സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം പരീക്ഷാ കണ്‍ട്രോളര്‍ക്ക് നല്കിയ തീരുമാനം; മറ്റ് അംഗങ്ങള്‍ക്ക് അതൃപ്തി
അഞ്ചു കോടി രൂപ വില വരുന്ന സ്വര്‍ണ രാമചരിതമാനസ് കാണാനില്ല; അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ളയില്‍ വെളിപ്പെടുത്തലല്‍
സഹപാഠികള്‍ പീഡിപ്പിച്ചെന്ന 13കാരിയുടെ പരാതി വ്യാജം: പരാതി നല്‍കിയത് സഹപാഠിക്ക് പ്രണയം തോന്നാത്തതുകൊണ്ട്
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നിലപാടില്‍ ഉറച്ച് സി പി ഐ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്