by webdesk2 on | 28-05-2026 10:59:29
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കി. സംസ്ഥാനത്തെ നാല് ജില്ലകളിലായി 12 കേന്ദ്രങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിന് പിന്നാലെ വീണാ വിജയന് ഉടൻ സമൻസ് അയക്കാൻ ഇ ഡി. റെയ്ഡിനിടെ പിടിച്ചെടുത്ത ബാങ്ക് രേഖകളും സാമ്പത്തിക ഇടപാട് വിവരങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.
അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 242 ബാങ്ക് അക്കൗണ്ടുകൾ ഇ ഡി മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിലായി 18.36 കോടി രൂപയുടെ ഇടപാടുകളാണ് നിലവിൽ അന്വേഷണ ഏജൻസിയുടെ നിയന്ത്രണത്തിലുള്ളത്. വിവിധ ഇടങ്ങളിൽ നിന്ന് പിടിച്ചെടുത്ത ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പരിശോധിച്ച് പണത്തിന്റെ ഉറവിടവും ഉപയോഗവും കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. സേവനം നൽകാതെയാണ് എക്സാലോജിക്കിന് സിഎംആർഎല്ലിൽ നിന്ന് പണം ലഭിച്ചതെന്ന ആരോപണത്തെ അടിസ്ഥാനമാക്കി അന്വേഷണം പുരോഗമിക്കുകയാണ്. ലഭിച്ച തുക ഉപയോഗിച്ച് നിക്ഷേപങ്ങളോ മറ്റ് ആസ്തികളോ വാങ്ങിയിട്ടുണ്ടോ എന്നും ഇ ഡി പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനിടെ ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങൾക്ക് ലഭിച്ച മറുപടികൾ തൃപ്തികരമല്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണാ വിജയനെ കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് വിളിപ്പിച്ച് വിശദമായ ചോദ്യം ചെയ്യലിന് തയ്യാറെടുക്കുന്നതെന്നാണ് സൂചന.
130 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളിപ്പിക്കൽ നടന്നിട്ടുണ്ടെന്ന കണ്ടെത്തലും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഈ തുക മറ്റ് സ്ഥാപനങ്ങളിലേക്കോ വ്യക്തികളിലേക്കോ കൈമാറിയിട്ടുണ്ടോ എന്നും ആരൊക്കെ ഇതിൽ പങ്കാളികളാണെന്നും കണ്ടെത്താനാണ് ഇനി ഇ ഡിയുടെ നീക്കം. ഇതിന്റെ ഭാഗമായി സിഎംആർഎൽ ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പൊലീസ് മേധാവിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി; വിശദീകരണം തേടി
വീണാ വിജയന് ഇ ഡി സമൻസ് ഉടൻ; 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി
ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും
മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്ത് ഇ ഡി
ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍, പിണറായിയെയും പാര്‍ട്ടിയെയും ദുര്‍ബലപ്പെടുത്താമെന്ന് വിചാരിക്കേണ്ട: എംവി ഗോവിന്ദന്
ഇഡി റെയ്ഡ് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് എംബി രാജേഷ്; പിണറായി വിജയനെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് കെഎന്‍ ബാലഗോപാല്‍
അറസ്റ്റുണ്ടാകില്ല, രേഖകള്‍ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് ഇഡി
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; പരിശോധനാഫലം അടുത്താഴ്ച
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്