by webdesk2 on | 27-05-2026 11:12:21 Last Updated by webdesk2
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന നാടകീയ പരിശോധനകളില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കേസില്‍ ഇന്ന് ആരുടെയും അറസ്റ്റ് രേഖപ്പെടുത്തില്ലെന്ന് ഇഡി വൃത്തങ്ങള്‍ ഔദ്യോഗികമായി വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൃത്യമായ ഡിജിറ്റല്‍-രേഖാമൂലമുള്ള തെളിവുകള്‍ കണ്ടെത്തുക മാത്രമാണ് നിലവിലെ പരിശോധനയുടെ പ്രധാന ലക്ഷ്യം.
അതേസമയം, കേസില്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ മകള്‍ വീണ വിജയനെ ഇഡി സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവര്‍ക്കൊപ്പം സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ മകന് ശരണ്‍ എസ്. കര്‍ത്ത, അനില്‍ ആനന്ദ പണിക്കര്‍ എന്നിവരെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും ചോദ്യം ചെയ്യുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പിണറായി വിജയനെ നിലവില്‍ ചോദ്യം ചെയ്യുന്നില്ലെന്നും അന്വേഷണസംഘം അറിയിച്ചു.
ഹൈക്കോടതിയില്‍ നിന്ന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന അനുകൂല ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ, ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് ഇഡി പരിശോധനകള്‍ ആരംഭിച്ചത്. ഇപ്പോള്‍ നാല് മണിക്കൂറിലധികമായി റെയ്ഡ് തുടരുകയാണ്. പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 12 പ്രധാന കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്.
മുന്‍ മന്ത്രിയും വീണ വിജയന്റെ ഭര്‍ത്താവുമായ പി. എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്. ഇതിന് പുറമെ വിവാദ ഇടപാടില്‍ ഉള്‍പ്പെട്ട കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍, വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട ഓഫിസുകളിലും പരിശോധന ശക്തമാണ്. എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് സേവനങ്ങള്‍ നല്‍കാതെ മാസപ്പടിയായി പണം കൈപ്പറ്റിയെന്ന ആരോപണത്തിലെ കള്ളപ്പണ ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. വീണ വിജയന്റെ സാമ്പത്തിക സ്രോതസ്സ്, കമ്പനിയുടെ ബാങ്ക് വിവരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിലെ ഇഡി നീക്കം.
ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും
മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്ത് ഇ ഡി
ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍, പിണറായിയെയും പാര്‍ട്ടിയെയും ദുര്‍ബലപ്പെടുത്താമെന്ന് വിചാരിക്കേണ്ട: എംവി ഗോവിന്ദന്
ഇഡി റെയ്ഡ് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് എംബി രാജേഷ്; പിണറായി വിജയനെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് കെഎന്‍ ബാലഗോപാല്‍
അറസ്റ്റുണ്ടാകില്ല, രേഖകള്‍ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് ഇഡി
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; പരിശോധനാഫലം അടുത്താഴ്ച
അഴിമതിക്കും ലഹരിക്കുമെതിരെ കര്‍ശന നീക്കങ്ങള്‍; സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് സീറോ വരുന്നു
നെന്മാറ ഇരട്ടക്കൊലപാതക കേസ്: സാക്ഷി വിസ്താരം പൂര്‍ത്തിയായി; ചെന്താമരയുടെ വിചാരണ 29ന്
മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്