by webdesk2 on | 27-05-2026 12:13:01
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ്റെ മൊഴിയെടുത്ത് ഇ ഡി. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇ ഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും മരുമകൻ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്.
സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇ ഡി റെയ്ഡ്. മാസപ്പടി കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച സിഎംആർഎല്ലിനെതിരായ ആരോപണങ്ങളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സലോജിക് എന്ന സ്ഥാപനത്തിന് സിഎംആർഎൽ വൻതുക നിയമവിരുദ്ധമായി നൽകിയെന്നതാണ് പ്രധാന ആരോപണം.
ഇഡി റെയ്ഡിനെ തുടർന്ന് പലയിടങ്ങളിലും പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ രംഗത്തെത്തി. പിബി അംഗമായ പിണറായി വിജയനും പാര്‍ട്ടിക്കും എതിരായ ഹീനമായ ആക്രമണമാണ് ഇ ഡി റെയ്ഡെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. യുഡിഎഫ് അതിനു കൂട്ടുനില്‍ക്കുന്നുവെന്നും എം എ ബേബി കുറ്റപ്പെടുത്തി. ഇ ഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇ ഡി റെയ്ഡിന്റെ ലക്ഷ്യമെന്ന് എം വി ഗോവിന്ദന് പറഞ്ഞു. പിണറായിക്ക് എതിരായ വേട്ടയാടലിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.
ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും
മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്ത് ഇ ഡി
ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍, പിണറായിയെയും പാര്‍ട്ടിയെയും ദുര്‍ബലപ്പെടുത്താമെന്ന് വിചാരിക്കേണ്ട: എംവി ഗോവിന്ദന്
ഇഡി റെയ്ഡ് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് എംബി രാജേഷ്; പിണറായി വിജയനെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് കെഎന്‍ ബാലഗോപാല്‍
അറസ്റ്റുണ്ടാകില്ല, രേഖകള്‍ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് ഇഡി
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; പരിശോധനാഫലം അടുത്താഴ്ച
അഴിമതിക്കും ലഹരിക്കുമെതിരെ കര്‍ശന നീക്കങ്ങള്‍; സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് സീറോ വരുന്നു
നെന്മാറ ഇരട്ടക്കൊലപാതക കേസ്: സാക്ഷി വിസ്താരം പൂര്‍ത്തിയായി; ചെന്താമരയുടെ വിചാരണ 29ന്
മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്