News Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; പരിശോധനാഫലം അടുത്താഴ്ച

Axenews | ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; പരിശോധനാഫലം അടുത്താഴ്ച

by webdesk3 on | 26-05-2026 01:28:01

Share: Share on WhatsApp Visits: 13


 ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; പരിശോധനാഫലം അടുത്താഴ്ച


കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം. വിജിലന്‍സ് കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ നീക്കാമെന്നും കോടതി വ്യക്തമാക്കി. തന്ത്രിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് കോടതിയുടെ നിരീക്ഷണം ഒഴിവാക്കി ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

കേസന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനെതിരെ സിംഗിള്‍ ബെഞ്ച് വിമര്‍ശനവും ഉയര്‍ത്തി. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോയെന്ന കാര്യത്തില്‍ പോലും വ്യക്തതയില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

അതേസമയം, 2019ല്‍ ശബരിമല ശ്രീകോവിലില്‍ നടന്നതായി ആരോപിക്കുന്ന സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായകമായ ശാസ്ത്രീയ പരിശോധനാഫലം അടുത്താഴ്ച ലഭ്യമാകുമെന്നാണ് വിവരം. ശ്രീകോവിലില്‍നിന്ന് ശേഖരിച്ച ചെമ്പുപാളികളുടെ സാമ്പിളുകളുടെ കാലപ്പഴക്ക നിര്‍ണയം ജംഷേദ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബില്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment