by webdesk2 on | 28-05-2026 10:24:57
കോഴിക്കോട്: ഇരുപത് വർഷത്തെ ജയിൽവാസത്തിനൊടുവിൽ സൗദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീം ഇന്ന് ജന്മനാട്ടിലെത്തി. ഇന്ന് ഏഴരയോടെയാണ് റഹീം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച അബ്ദുൽ റഹീം എല്ലാവർക്കും നന്ദി അറിയിച്ചു. തറവാട്ട് വീട്ടിൽ റഹീമിനെ കാത്ത് ഉമ്മയും കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ഏറെ വികാരഭരിതമായ നിമിഷങ്ങൾക്കാണ് നാട്ടിലെത്തിയതോടെ സാക്ഷ്യം വഹിക്കേണ്ടി വന്നത്.
2006 നവംബറിലാണ് സൗദി ബാലന് അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) മോചനദ്രവ്യമായി കുടുംബത്തിന് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ അബ്ദുല്‍ റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവായിരുന്നു ശിക്ഷാവിധി. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അബ്ദുൽ റഹീം നാട്ടിലേക്ക് മടങ്ങിയെത്തിയത്.
വീണാ വിജയന് ഇ ഡി സമൻസ് ഉടൻ; 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി
ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും
മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്ത് ഇ ഡി
ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍, പിണറായിയെയും പാര്‍ട്ടിയെയും ദുര്‍ബലപ്പെടുത്താമെന്ന് വിചാരിക്കേണ്ട: എംവി ഗോവിന്ദന്
ഇഡി റെയ്ഡ് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് എംബി രാജേഷ്; പിണറായി വിജയനെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് കെഎന്‍ ബാലഗോപാല്‍
അറസ്റ്റുണ്ടാകില്ല, രേഖകള്‍ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് ഇഡി
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്
ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; പരിശോധനാഫലം അടുത്താഴ്ച
അഴിമതിക്കും ലഹരിക്കുമെതിരെ കര്‍ശന നീക്കങ്ങള്‍; സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് സീറോ വരുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്