News Kerala

അഴിമതിക്കും ലഹരിക്കുമെതിരെ കര്‍ശന നീക്കങ്ങള്‍; സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ സീറോ വരുന്നു

Axenews | അഴിമതിക്കും ലഹരിക്കുമെതിരെ കര്‍ശന നീക്കങ്ങള്‍; സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ സീറോ വരുന്നു

by webdesk3 on | 26-05-2026 01:25:54

Share: Share on WhatsApp Visits: 6


അഴിമതിക്കും ലഹരിക്കുമെതിരെ കര്‍ശന നീക്കങ്ങള്‍; സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ സീറോ വരുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി തടയുന്നതിനായി പുതിയ കര്‍മപദ്ധതിയുമായി സര്‍ക്കാര്‍. ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ ഓപ്പറേഷന്‍ സീറോ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പദ്ധതിയുടെ രൂപരേഖ വിജിലന്‍സ് മേധാവി തയ്യാറാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ നിരീക്ഷണത്തിലാക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത.

പൊതുപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അഴിമതി തടയുകയാണ് ഓപ്പറേഷന്‍ സീറോയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന ഉന്നതതല യോഗത്തില്‍ പദ്ധതിയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അറിയുന്നു.

അതേസമയം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയും സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയാണ്. ജൂണ്‍ ഒന്നുമുതല്‍ ഓപ്പറേഷന്‍ തൂഫാന്‍: ദ നര്‍ക്കോ ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി കര്‍ശന നടപടികള്‍ ആരംഭിക്കും.

മയക്കുമരുന്ന് കേന്ദ്രങ്ങളുടെ ഉറവിടം കണ്ടെത്തുക, ലഹരി പ്രചരിപ്പിക്കുന്ന സംഘങ്ങളെയും വ്യക്തികളെയും നിരീക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ലഹരി ശൃംഖലയുടെ വേരുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികളുമായി ചര്‍ച്ച നടത്തുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment