by webdesk3 on | 14-08-2025 01:12:34
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് നല്‍കിയ വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.
അജിത് കുമാര്‍ ഭാര്യയുടെ സഹോദരന്റെ പേരില്‍ കവടിയാറില്‍ ഭൂമി വാങ്ങി ആഡംബര വീട് പണിതുവെന്നായിരുന്നു ആരോപണം. ഭൂമിയുടെ വില സെന്റിന് 70 ലക്ഷം രൂപ വരുമെന്നും, നിര്‍മ്മാണത്തിന് അഴിമതി പണം വിനിയോഗിച്ചതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ വഴിവിട്ട സഹായവും ലഭിച്ചതായി അഭിഭാഷകന്‍ നാഗരാജ് നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചു.
വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി. എന്നാല്‍, ക്ലീന്‍ചിറ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴി ഈ മാസം 30-ന് നേരിട്ട് രേഖപ്പെടുത്തുമെന്ന് കോടതി അറിയിച്ചു.