by webdesk3 on | 14-08-2025 01:03:29
കുവൈറ്റിലെ വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മദ്യ നിര്‍മ്മാണ കേന്ദ്രം നടത്തിവന്ന പ്രവാസികളാണ് ഇവര്‍.
അനധികൃത മദ്യ നിര്‍മ്മാണ കേന്ദ്രം ജിലീബ് അല്‍ ശുയൂഖ് ബ്ലോക്ക് 4-ലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്നാണ് മദ്യം വിതരണം ചെയ്തിരുന്നത്. വിതരണ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്.
മരണപ്പെട്ടവര്‍ മുഴുവന്‍ ഏഷ്യക്കാരാണെന്ന് അധികൃതര്‍ അറിയിച്ചു. 31 പേര്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. 51 പേര്‍ക്കും അടിയന്തര ഡയാലിസിസ് ആവശ്യമായി. 21 പേര്‍ക്ക് സ്ഥിരമായ അന്ധതയോ കാഴ്ചക്കുറവോ സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി അടിയന്തര ഹെല്‍പ്ലൈന്‍ ആരംഭിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് +965-65501587 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.