by webdesk3 on | 14-08-2025 02:23:48 Last Updated by webdesk3
പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു. ടോള്‍ ഈടാക്കിയിട്ടും ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതില്‍ ദേശീയപാത അതോറിറ്റി പരാജയപ്പെടുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡിന്റെ മോശം നില തുടരുന്നുണ്ടെന്നും, ആംബുലന്‍സുകള്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും കോടതി നിരീക്ഷിച്ചു.
സര്‍വീസ് റോഡുകള്‍ മെച്ചപ്പെടുത്താത്തതും ചര്‍ച്ചയായി. ബെഞ്ചിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് വ്യക്തിപരമായി ഈ പ്രശ്‌നങ്ങളെക്കുറിച്ച് അറിവുണ്ടെന്ന് ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ് അറിയിച്ചു. ഗതാഗത പ്രശ്‌നം വെറും രണ്ടര കിലോമീറ്റര്‍ പരിധിയിലാണെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ വാദം.
ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് ദേശീയപാത അതോറിറ്റിക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.