by webdesk2 on | 03-07-2026 04:23:47
ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. സംഭാവനകൾ എണ്ണുന്ന കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയത്.ജീവനക്കാർക്ക് പോക്കറ്റുകളില്ലാത്ത നീല നിറത്തിലുള്ള യൂണിഫോം നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ ക്ഷേത്രപരിസരത്ത് കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്. പണമെണ്ണുന്ന കേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് മടങ്ങുമ്പോഴും ജീവനക്കാർക്ക് കർശനമായ സുരക്ഷാ പരിശോധനയും ഏർപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉദ്യോഗസ്ഥർക്ക് പകരം ഉടൻ നിയമനം നടത്തില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും പുതിയ നിയമനങ്ങൾ നടത്തുകയെന്നും ട്രസ്റ്റ് വ്യക്തമാക്കി.
അതേസമയം, കേസിലെ പ്രതികളായ ചമ്പത് റായിയെയും അവിനാഷ് ശുക്ലയെയും എസ്ഐടി വിശദമായി ചോദ്യം ചെയ്യും. സംഭാവന തട്ടിയെടുക്കുന്നതായി പറയപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. ഇതിനിടെ, ചമ്പത് റായിക്കും അനിൽ മിശ്രയ്ക്കും ക്ഷേത്ര ട്രസ്റ്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി രേഖാമൂലം സമർപ്പിക്കാൻ ട്രസ്റ്റ് ചെയർമാൻ നിർദേശിച്ചിട്ടുണ്ട്. മൂന്നുമാസം മുമ്പ് തന്നെ കൊള്ളയെക്കുറിച്ചുള്ള വിവരങ്ങൾ ചമ്പത് റായ് അറിഞ്ഞിരുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: സുരക്ഷ ശക്തമാക്കി; ജീവനക്കാർക്ക് യൂണിഫോം നിർബന്ധം
മദ്യനയം: സര്‍ക്കാരിനെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭ അധ്യക്ഷന്‍; മറുപടിയുമായി രമേശ് ചെന്നിത്തല
ബെംഗളൂരു ഡേ കെയറില്‍ കുഞ്ഞുങ്ങള്‍ക്ക് ക്രൂരപീഡനം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍
വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത
തൂഫാന് ദി നാര്‍ക്കോ ഹണ്ട്: ഒരു മാസത്തില്‍ 30 കോടിയുടെ ലഹരി പിടികൂടി; 5,736 പേര് അറസ്റ്റില്‍
മുസ്ലിം സമുദായത്തിനും ജിഫ്രി തങ്ങള്‍ക്കും എതിരായ വംശീയ അധിക്ഷേപം; ആര്.വി ബാബുവിനെതിരെ കേസ്
ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്
വാട്ടര്‍ അതോരിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചു; കുറച്ചത് ശാസ്ത്ര തസ്തികകള്‍
കീവില്‍ റഷ്യയുടെ കനത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണം; 13 മരണം, നിരവധി പേര്‍ക്ക് പരുക്ക്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്