by webdesk2 on | 03-07-2026 08:42:42
തിരുവനന്തപുരം: സംസ്ഥാനത്ത് ജലപരിശോധനകള്‍ കൃത്യമായി നടത്തുന്നതിനും ജലഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ ശാസ്ത്ര തസ്തികകള്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കിയതായി പരാതി. ഗുണനിലവാരമുള്ള കുടിവെള്ള വിതരണത്തിനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനും അത്യാവശ്യമായ തസ്തികകള്‍ ഇല്ലാതാക്കിയപ്പോള്‍, ഭരണനിര്‍വഹണ വിഭാഗത്തിലെ ക്ലെറിക്കല്‍ തസ്തികകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ അട്ടിമറിയാണ് പുതിയ വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. 2022-ല്‍ അന്നത്തെ വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ വെങ്കിടേശപതി ഐ.എ.എസ്. സമര്‍പ്പിച്ച ആദ്യ വര്‍ക്ക് സ്റ്റഡി പ്രൊപ്പോസലില്‍ ശാസ്ത്ര തസ്തികകള്‍ക്ക് കൃത്യമായ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍, ഇത് സര്‍ക്കാരിന്റെ അന്തിമ ശുപാര്‍ശയായി മാറിയപ്പോള്‍ വലിയ രീതിയിലുള്ള വെട്ടിച്ചുരുക്കലുകള്‍ക്ക് വിധേയമാകുകയായിരുന്നു.
ജലത്തിലെ ബാക്ടീരിയകളുടെയും മറ്റ് സൂക്ഷ്മജീവികളുടെയും സാന്നിധ്യം പരിശോധിക്കേണ്ട മൈക്രോബയോളജിസ്റ്റ് തസ്തിക വെറും രണ്ടെണ്ണമായി അന്തിമ പ്രൊപ്പോസലില്‍ ചുരുക്കി. കൂടാതെ, ജലശുദ്ധീകരണ പ്രക്രിയകളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സാനിറ്ററി കെമിസ്റ്റ് തസ്തിക പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഷിഗെല്ല ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ ഈ നീക്കമെന്നത് ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മറുവശത്ത് ശാസ്ത്ര സാങ്കേതിക തസ്തികകളോട് അവഗണന കാട്ടിയപ്പോള്‍ ഹെഡ് ക്ലെര്‍ക്ക് ഉള്‍പ്പെടെയുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണനിര്‍വഹണ പോസ്റ്റുകള്‍ക്ക് വന്‍ പ്രാധാന്യമാണ് പുതിയ ഘടനയില്‍ നല്‍കിയിരിക്കുന്നത്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിലധികം പ്രാധാന്യം നല്‍കുകയും ലാബുകളുടെയും ശുദ്ധീകരണ ശാലകളുടെയും സുഗമമായ നടത്തിപ്പിന് ആവശ്യമായ വിദഗ്ദ്ധരെ ഒഴിവാക്കുകയും ചെയ്ത നടപടിക്കെതിരെ ജീവനക്കാര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
മുസ്ലിം സമുദായത്തിനും ജിഫ്രി തങ്ങള്‍ക്കും എതിരായ വംശീയ അധിക്ഷേപം; ആര്.വി ബാബുവിനെതിരെ കേസ്
ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്
വാട്ടര്‍ അതോരിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചു; കുറച്ചത് ശാസ്ത്ര തസ്തികകള്‍
കീവില്‍ റഷ്യയുടെ കനത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണം; 13 മരണം, നിരവധി പേര്‍ക്ക് പരുക്ക്
പാലക്കാട് സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്
അണ്ണാ ഡിഎംകെയില്‍ തിരിച്ചടി; നാല് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 118 നേതാക്കള്‍ ടിവികെയില്‍
മദ്യ കമ്പനികള്‍ക്ക് നികുതി ഇളവ് നല്കാന് സര്‍ക്കാര്‍ നിയമസഭാ നടപടികള്‍ മാറ്റി; ധനബില്ലില്‍ അനാവശ്യ ധൃതിയെന്ന് പിണറായി വിജയന്
ഓപ്പറേഷൻ നുംഖോർ: നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കും
കാഫിർ സ്ക്രീൻഷോട്ട് കേസ്: പി കെ കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: അന്വേഷണം ഇഡിക്ക് വിടാന്‍ യുപി സര്‍ക്കാര്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്