by webdesk3 on | 03-07-2026 01:26:26
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായഭിന്നത ശക്തമാകുന്നു. വിഷയത്തില്‍ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് കെ.സി. വേണുഗോപാല്‍ അനുകൂല വിഭാഗത്തിന്റെ നിലപാട്.
കേരളം ഭരിക്കുന്നത് ബിജെപി സര്‍ക്കാരല്ലെന്ന് കെ.സി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ ശക്തമായ നിലപാടിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന് അദാനി ഗ്രൂപ്പിന് അതൃപ്തി അറിയിച്ച് കത്ത് നല്കിയതും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
അതേസമയം, വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാര്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നാണ് വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ വിശദീകരണം. എംഎസ്സി-അദാനി കരാര്‍ കൈമാറ്റത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
കരാര്‍ കൈമാറ്റത്തിനായി അദാനി ഗ്രൂപ്പ് ഇതുവരെ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നും, ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശങ്കകളുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചിരുന്നു. ഇതോടെ വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം രാഷ്ട്രീയ തലത്തില്‍ കൂടുതല്‍ ചര്‍ച്ചയാകുകയാണ്.
മദ്യനയം: സര്‍ക്കാരിനെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭ അധ്യക്ഷന്‍; മറുപടിയുമായി രമേശ് ചെന്നിത്തല
ബെംഗളൂരു ഡേ കെയറില്‍ കുഞ്ഞുങ്ങള്‍ക്ക് ക്രൂരപീഡനം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍
വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത
തൂഫാന് ദി നാര്‍ക്കോ ഹണ്ട്: ഒരു മാസത്തില്‍ 30 കോടിയുടെ ലഹരി പിടികൂടി; 5,736 പേര് അറസ്റ്റില്‍
മുസ്ലിം സമുദായത്തിനും ജിഫ്രി തങ്ങള്‍ക്കും എതിരായ വംശീയ അധിക്ഷേപം; ആര്.വി ബാബുവിനെതിരെ കേസ്
ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്
വാട്ടര്‍ അതോരിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചു; കുറച്ചത് ശാസ്ത്ര തസ്തികകള്‍
കീവില്‍ റഷ്യയുടെ കനത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണം; 13 മരണം, നിരവധി പേര്‍ക്ക് പരുക്ക്
പാലക്കാട് സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്