by webdesk2 on | 03-07-2026 09:12:18
കൊച്ചി: മുസ്ലിം സമുദായത്തിനും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കും എതിരെ സമൂഹമാധ്യമങ്ങളിലൂടെ വംശീയ അധിക്ഷേപവും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങളും നടത്തിയെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി. ബാബുവിനെതിരെ കേസെടുത്തു. പി.ഡി.പി. കേന്ദ്രകമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര പൊലീസാണ് നടപടി സ്വീകരിച്ചത്. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെ ശക്തമായ നിയമനടപടി വേണമെന്ന ആവശ്യമുയര്‍ന്നതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേരളത്തെ ലഹരിമുക്തമാക്കുന്നതിനായി ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ പ്രചാരണാര്‍ത്ഥം ആഭ്യന്തരമന്ത്രി സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളെ നേരിട്ടുകണ്ട് പിന്തുണ തേടിയിരുന്നു. സര്‍ക്കാരിന്റെ ഈ നീക്കത്തെ പരിഹസിച്ചും അധിക്ഷേപിച്ചുമാണ് ആര്.വി. ബാബു ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. മറ്റ് സമുദായ നേതാക്കളേക്കാള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടത് സമസ്ത നേതാക്കളും കൂട്ടരുമാണെന്നും, സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നവരിലും ഭൂരിഭാഗവും തങ്ങളുടെ തന്നെ സമുദായത്തില്‍ പെട്ടവരാണെന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ വിവാദ പരാമര്‍ശം.
ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തെ ലഹരിമുക്തമാക്കാന്‍ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷന് തൂഫാന്റെ പ്രചരണാര്‍ത്ഥം സമസ്തയുടെ നേതാവ് ജഫ്രി മുത്തുക്കോയ തങ്ങളെ തന്നെ ആഭ്യന്തര മന്ത്രി കൂട്ട് പിടിച്ചത് നന്നായി . മറ്റ് സമുദായ നേതാക്കളേക്കാള്‍ ഇക്കാര്യത്തില്‍ മുന്‍ കൈ എടുക്കേണ്ടത് സമസ്ത നേതാക്കളും കൂട്ടരുമാണ്. കാരണം സംസ്ഥാനത്ത് മയക്ക് മരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നതും ഭൂരിഭാഗം പേരും തങ്ങളുടെ തന്നെ സമുദായത്തില്‍ പെട്ടവരാണ് എന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണ്.. മയക്ക് മരുന്നായാലും തീവ്രവാദമായാലും അത് ഞമ്മന്റെ ആള്‍ക്കാരറിയാതെ ഇവിടെ നടക്കില്ല എന്നാണ് നാട്ടുകാരുടെ അനുഭവം.
മുസ്ലിം സമുദായത്തിനും ജിഫ്രി തങ്ങള്‍ക്കും എതിരായ വംശീയ അധിക്ഷേപം; ആര്.വി ബാബുവിനെതിരെ കേസ്
ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്
വാട്ടര്‍ അതോരിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചു; കുറച്ചത് ശാസ്ത്ര തസ്തികകള്‍
കീവില്‍ റഷ്യയുടെ കനത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണം; 13 മരണം, നിരവധി പേര്‍ക്ക് പരുക്ക്
പാലക്കാട് സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്
അണ്ണാ ഡിഎംകെയില്‍ തിരിച്ചടി; നാല് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 118 നേതാക്കള്‍ ടിവികെയില്‍
മദ്യ കമ്പനികള്‍ക്ക് നികുതി ഇളവ് നല്കാന് സര്‍ക്കാര്‍ നിയമസഭാ നടപടികള്‍ മാറ്റി; ധനബില്ലില്‍ അനാവശ്യ ധൃതിയെന്ന് പിണറായി വിജയന്
ഓപ്പറേഷൻ നുംഖോർ: നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കും
കാഫിർ സ്ക്രീൻഷോട്ട് കേസ്: പി കെ കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: അന്വേഷണം ഇഡിക്ക് വിടാന്‍ യുപി സര്‍ക്കാര്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്