News Kerala

തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്: ഒരു മാസത്തില്‍ 30 കോടിയുടെ ലഹരി പിടികൂടി; 5,736 പേര്‍ അറസ്റ്റില്‍

Axenews | തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്: ഒരു മാസത്തില്‍ 30 കോടിയുടെ ലഹരി പിടികൂടി; 5,736 പേര്‍ അറസ്റ്റില്‍

by webdesk3 on | 03-07-2026 01:22:27

Share: Share on WhatsApp Visits: 36


തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്: ഒരു മാസത്തില്‍ 30 കോടിയുടെ ലഹരി പിടികൂടി; 5,736 പേര്‍ അറസ്റ്റില്‍



ലഹരി മാഫിയക്കെതിരായ സംസ്ഥാന പോലീസിന്റെ പ്രത്യേക ദൗത്യമായ ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ വന്‍ നേട്ടമാണ് പൊലീസ് അവകാശപ്പെടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 30 കോടി രൂപ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതോടൊപ്പം 5,353 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 5,736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ലഹരിയുടെ ഉറവിടവും വിതരണ ശൃംഖലയും ഒരുപോലെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദൗത്യം മുന്നോട്ടുപോകുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍ വ്യക്തമാക്കി. വിദ്യാലയങ്ങളും കോളജ് ക്യാമ്പസുകളും കേന്ദ്രീകരിച്ച് വ്യാപിച്ചുവരുന്ന ലഹരി മാഫിയയെ ഇല്ലാതാക്കുകയാണ് ഓപ്പറേഷന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച പദ്ധതി ജൂണ്‍ 2-ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തതോടെയാണ് സംസ്ഥാനവ്യാപകമായി ലഹരിവേട്ടയ്ക്ക് തുടക്കമായത്.

ഓപ്പറേഷന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടന്ന വ്യാപക പരിശോധനകളില്‍ ആയിരക്കണക്കിന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ 27-ന് രാത്രി നടത്തിയ തൂഫാന്‍ സ്ട്രൈക്ക് എന്ന പ്രത്യേക ഡ്രൈവില്‍ മാത്രം 799 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 806 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്തര്‍ദേശീയ ലഹരി വിതരണ ശൃംഖലയുമായി ബന്ധമുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസിന് കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.

അതേസമയം, ലഹരിക്കെതിരായ ബോധവല്‍ക്കരണം കൂടുതല്‍ ശക്തമാക്കുന്നതിനായി പള്ളികള്‍, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളിലെ മതനേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍, മാധ്യമങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി വരും മാസങ്ങളിലും കൂടുതല്‍ ശക്തമായി തുടരാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം.


Share:

Search

Recent News
Popular News
Top Trending


Leave a Comment