by webdesk3 on | 03-07-2026 01:31:01
ബെംഗളൂരു: ബെംഗളൂരുവിലെ ഒരു ഡേ കെയര്‍ കേന്ദ്രത്തില്‍ കുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ മഞ്ജുളയെയും രണ്ടാം പ്രതിയായ വിജയലക്ഷ്മിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനിടയുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.
കാപ് ജെമിനി ഐടി കമ്പനിയുടെ ബെംഗളൂരു ക്യാമ്പസിനുള്ളിലെ ഡേ കെയറിലാണ് സംഭവം നടന്നത്. ജീവനക്കാര്‍ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
കുഞ്ഞുങ്ങളെ വാഷിങ് മെഷീനുള്ളില്‍ കയറ്റുകയും ബാത്ത്റൂമില്‍ പൂട്ടിയിടുകയും ചെയ്യുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും മര്‍ദിക്കുന്നതും ടോയ്ലറ്റിലിരുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വെള്ളം ചീറ്റിക്കുന്നതുമടക്കമുള്ള ക്രൂരമായ പെരുമാറ്റങ്ങള്‍ വീഡിയോയില്‍ വ്യക്തമാണ്.
സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ തിങ്കളാഴ്ച വാട്സ്ആപ്പിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വീഡിയോയുടെ അടിസ്ഥാനത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഐടി കമ്പനിയിലെ ജീവനക്കാര്‍ ജോലി സമയത്ത് മക്കളെ ഈ ഡേ കെയറില്‍ ഏല്‍പ്പിച്ചിരുന്നതായും, കുട്ടികള്‍ക്ക് നേരെയുണ്ടായ ക്രൂരപീഡനത്തെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
മദ്യനയം: സര്‍ക്കാരിനെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭ അധ്യക്ഷന്‍; മറുപടിയുമായി രമേശ് ചെന്നിത്തല
ബെംഗളൂരു ഡേ കെയറില്‍ കുഞ്ഞുങ്ങള്‍ക്ക് ക്രൂരപീഡനം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍
വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത
തൂഫാന് ദി നാര്‍ക്കോ ഹണ്ട്: ഒരു മാസത്തില്‍ 30 കോടിയുടെ ലഹരി പിടികൂടി; 5,736 പേര് അറസ്റ്റില്‍
മുസ്ലിം സമുദായത്തിനും ജിഫ്രി തങ്ങള്‍ക്കും എതിരായ വംശീയ അധിക്ഷേപം; ആര്.വി ബാബുവിനെതിരെ കേസ്
ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്
വാട്ടര്‍ അതോരിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചു; കുറച്ചത് ശാസ്ത്ര തസ്തികകള്‍
കീവില്‍ റഷ്യയുടെ കനത്ത ഡ്രോണ്‍-മിസൈല്‍ ആക്രമണം; 13 മരണം, നിരവധി പേര്‍ക്ക് പരുക്ക്
പാലക്കാട് സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്