News Kerala

പാലക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ പോക്‌സോ കേസ്

Axenews | പാലക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ പോക്‌സോ കേസ്

by webdesk3 on | 02-07-2026 01:22:07

Share: Share on WhatsApp Visits: 33


പാലക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ പോക്‌സോ കേസ്



പാലക്കാട്: പാലക്കാട് നഗരത്തിലെ ഒരു സര്‍ക്കാര്‍ യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രധാനാധ്യാപകനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.

കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനായി സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയെ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി പ്രധാനാധ്യാപകന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്തും ഇതേ അധ്യാപകനില്‍ നിന്ന് സമാന രീതിയിലുള്ള മോശം പെരുമാറ്റം നേരിട്ടിരുന്നുവെന്ന് വിദ്യാര്‍ഥി മൊഴി നല്‍കിയതായും പൊലീസ് അറിയിച്ചു.

രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment