by webdesk2 on | 02-07-2026 11:24:02
കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ പി കെ കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. പി കെ കാസിം വിവാദ സന്ദേശം പോസ്റ്റ് ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പ്രത്യേക അന്വേഷണ സംഘം വടകര മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.
കാസിമിന്റെ മൊബൈൽ ഫോൺ പരിശോധനയുടെ ഫലവും എസ്ഐടി കോടതിയിൽ സമർപ്പിച്ചു. ഫോറൻസിക് പരിശോധനയിൽ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് വിവാദ സന്ദേശം പ്രചരിപ്പിച്ചതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
വടകര ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തലേ ദിവസമാണ് വിവാദ വാട്സ്ആപ്പ് സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിനെയും സിപിഎം സ്ഥാനാർഥിയായ കെ കെ ശൈലജയെയും പരാമർശിച്ചുള്ള സന്ദേശം പി കെ കാസിമിന്റെ പേരിൽ പ്രചരിച്ചതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.
സംഭവത്തെ തുടർന്ന് അന്വേഷണ സംഘം പി കെ കാസിമിനെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ മൂന്ന് മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പരിശോധനയിൽ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതായി കാണിച്ച് കാസിം നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു.
അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഡിവൈഎഫ്ഐ നേതാക്കളായ റിബേഷ് രാമകൃഷ്ണനെയും ജിതിൻ ഭാസ്കരനെയും കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിച്ചു. നിലവിൽ കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്കരൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിൽ കോടതി വെള്ളിയാഴ്ച വിധി പറയും. അതേസമയം, മുൻപ് ചോദ്യം ചെയ്ത് വിട്ടയച്ച റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യം തേടി ജില്ല സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്.കേസിലെ യഥാർഥ പ്രതികളെയും സന്ദേശം പ്രചരിച്ച സാഹചര്യങ്ങളെയും കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് എസ്ഐടി അറിയിച്ചു.
ഓപ്പറേഷൻ നുംഖോർ: നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കും
കാഫിർ സ്ക്രീൻഷോട്ട് കേസ്: പി കെ കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: അന്വേഷണം ഇഡിക്ക് വിടാന്‍ യുപി സര്‍ക്കാര്‍
കശുവണ്ടി അഴിമതിക്കേസ്: ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കി സര്‍ക്കാര്‍
നാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്
യൂണിഫോമില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുത്; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം
സംസ്ഥാനത്ത് കനത്ത മഴ; വടക്കന്‍ കേരളത്തില്‍ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും
സംസ്ഥാനത്ത് കനത്ത മഴ; വടക്കന്‍ കേരളത്തില്‍ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും
രാത്രികാല പോസ്റ്റുമോര്‍ട്ടം: ജീവനക്കാരുടെ കുറവ് വെല്ലുവിളി; ജീവനക്കാരെ നിര്‍ബന്ധിക്കാനാകില്ലെന്ന് മന്ത്രി
അന്‍സിബ ഹസന്റെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്